
ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് സുസുക്കി, ‘ഇ വിറ്റാര’, അടുത്ത വര്‍ഷം ഇന്ത്യയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആദ്യ മാസ്-പ്രൊഡക്ഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) മോഡല്‍ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച മോഡലിന്റെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുജറാത്തിലെ പ്ലാന്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025ല്‍ തന്നെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ വില്‍പ്പന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുസുക്കി മോട്ടോര്‍. 2023 ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന ഓട്ടോ എക്സ്പോയിലും അതേ…