കുറഞ്ഞ വിലയ്ക്ക് വാഹനബുക്കിംഗ് വാഗ്ദാനം ചെയ്ത് വെബ്സൈറ്റുകൾ; കേരള പൊലീസിന്റെ മുന്നറിയിപ്പ്

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നല്കാമെന്ന് പ്രചരിപ്പിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. വ്യാജ ബുക്കിംഗ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് അടുത്ത പടി. ഒറ്റനോട്ടത്തിൽ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന…

Read More