
ഇ-ടൂറിസ്റ്റ് വിസ ഇനി എളുപത്തിൽ സ്വന്തമാക്കാം ; നടപടികൾ എളുപ്പമാക്കി റോയൽ ഒമാൻ പൊലീസ്
ടൂറിസം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഒമാൻ സന്ദര്‍ശിക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ ഇലക്ട്രോണിക് വിസ ലഭിക്കാനുള്ള സംവിധാനമൊരുക്കി റോയൽ ഒമാൻ പൊലീസ്. ടൂറിസം സീസൺ ആരംഭിച്ചതോടെ ദിനേന ആയിരക്കണക്കിന് ആളുകളാണ് വിസക്കായി അപേക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് നടപടികൾ എളുപ്പമാക്കിയിരിക്കുന്നത്.തൊഴിലുടമ, തൊഴിലുടമ അല്ലാത്തവര്‍, ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവർക്കെല്ലാം ടൂറിസ്റ്റ് വിസക്കായി അപേക്ഷിക്കാം. ഒമാനില്‍ എത്തുന്നതിന്റെ നാലു ദിവസം മുമ്പെങ്കിലും വിസ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകളുടെ നില അനുസരിച്ച് നടപടിക്രമങ്ങളുടെ സമയം വ്യത്യാസപ്പെട്ടേക്കാം. റോയൽ ഒമാൻ പൊലീസിന്റെ വെബ്സൈറ്റ്…