
അജ്മാനില്‍ ഇഫ്താർ ടെൻറ് അനുമതിക്ക് ഇ-സംവിധാനം
എമിറേറ്റിൽ ഇഫ്താർ ടെൻറുകൾക്ക് പെർമിറ്റ് നൽകുന്നതിന് ഇലക്ട്രോണിക് സംവിധാനം ആരംഭിക്കുന്നു. അജ്മാനിലെ ചാരിറ്റബിൾ വർക്ക് ആൻഡ് എൻഡോവ്മെൻറ് കോഓഡിനേഷൻ കൗൺസിലാണ് ടെൻറുകൾക്ക് പെർമിറ്റ് നൽകുന്നതിന് പുതിയ സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുടെയും ബോഡികളുടെയും മാനദണ്ഡങ്ങളും നിർദേശങ്ങളും അനുസരിച്ച് റമദാൻ ടെൻറുകൾ റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് സംവിധാനം ആരംഭിച്ചതെന്ന് ചാരിറ്റബിൾ വർക്ക് ആൻഡ് എൻഡോവ്മെൻറ് കോഓഡിനേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ…