ദുബൈ ജുമൈറ ബീച്ച് റെസിഡൻറ്‌സ് മേഖലയിൽ ഇ-സ്‌കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം

ദുബൈ ജുമൈറ ബീച്ച് റെസിഡൻറ്‌സ് മേഖലയിൽ ഇ-സ്‌കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ക്രോസ്-ഔട്ട് ഐക്കണുകളുള്ള ബോർഡുകൾ പ്രദേശത്ത് സ്ഥാപിച്ചു തുടങ്ങി. നേരത്തെ ദുബൈ മെട്രോയിലും ട്രാമിലും സുരക്ഷ പരിഗണിച്ച് ഇ സ്‌കൂട്ടറുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇ-സ്‌കൂട്ടർ ഉപയോഗം വർധിച്ചതോടെ അപകടങ്ങളും വർധിച്ചതായാണ് റിപ്പോർട്ട്. നിയമം പാലിക്കാത്ത ഇ സ്‌കൂട്ടർ ഡ്രൈവർമാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 16-ന് വയസിന് താഴെയുള്ളവർ ഇ-സ്‌കൂട്ടർ ഓടിക്കുന്നതും വേഗപരിധി ലംഘിക്കുന്നതും റിഫ്‌ളക്ടീവ് ജാക്കറ്റുകളും…

Read More

ദുബൈയിലെ ഇ-സ്‌കൂട്ടറുകളുടെ നിയമലംഘനം കണ്ടുപിടിക്കാൻ റോബോ

ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘റോബോകോപ്’ പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്‌കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്‌കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ…

Read More

ദുബൈ മെട്രോ ,ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് വിലക്ക്; തീരുമാനം പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്

ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് ഇന്ന് മുതൽ വിലക്ക്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു. ദുബൈ നഗരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന വാഹനമാണ് ഇ-സ്കൂട്ടറുകൾ എന്നതിനാൽ വിലക്ക് നിരവധി പേരെ ബാധിക്കും. ഇത്തരം വാഹനങ്ങളുമായി ട്രെയിനുകളിൽ ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ നിരവധിയാണ്. സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യാഴാഴ്ച രാവിലെ അധികൃതർ പരിചയപ്പെടുത്തിയിരുന്നു.

Read More

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് ചില സുപ്രധാന മുന്നറിയിപ്പുകൾ

യുഎഇയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉപയോഗിക്കുന്നവർക്ക് സുപ്രധാന മുന്നറിയിപ്പുകൾ നൽകി. സൈക്കിളുകളോ ഇ-സ്‌കൂട്ടറോ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങളിൽ ചിലത് താഴെ പറയും പ്രകാരമാണ്.സാധാരണ സൈക്കിളിലോ ഇലക്ട്രിക് സൈക്കിളിലോ നിങ്ങളെ കൂടാതെ ഒരു യാത്രക്കാരനെ അധികം വഹിച്ചുകൊണ്ടുള്ള യാത്രക്ക് 200 ദിർഹം പിഴ ഈടാക്കും. ഇതേ നിയമലംഘനം ഇ-സ്‌കൂട്ടറിലാണെങ്കിൽ 300 ദിർഹമാണ് പിഴ ലഭിക്കുക. ഹെൽമറ്റും ബെൽറ്റുകളുമടക്കമുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ- 200 ദിർഹമാണ് പിഴ ലഭിക്കുക.ഓരോ ട്രാക്കുകളിലെയും നിർണിത വേഗപരിധി പാലിക്കാത്തവക്ക് 100 ദിർഹവും പിഴ…

Read More