
സൗദിയിൽ വാടകക്കാരന് ഇ-റെസിപ്റ്റ് അനുവദിക്കണം; റസിപ്റ്റ് ലഭിച്ചില്ലെങ്കിൽ കുടിശ്ശിക രേഖപ്പെടുത്തും
സൗദിയിൽ ഇജാർ പ്രോഗ്രാം വഴി അടക്കുന്ന വാടകക്ക് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കണമെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാത്ത വാടക കുടിശ്ശികയായി രേഖപ്പെടുത്തും. വിദേശികളുൾപ്പെടെയുള്ളവർക്ക് ഇജാർ പ്ലാറ്റ്ഫോം വഴി വാടകയടക്കാനും റസിപ്റ്റ് നേടാനും സാധിക്കുമന്നും ഇജാർ പ്ലാറ്റ്ഫോം അറിയിച്ചു. താമസ കെട്ടിടത്തിനും മറ്റും വാടകക്കാരൻ അടക്കുന്ന വാടക തുകക്ക് ഇജാർ പ്ലാറ്റ്ഫോമിൽ നിന്നുള്ള ഇലക്ട്രോണിക് റസിപ്റ്റ് നിർബന്ധമാണ്. ഇടനിലക്കാരായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കോ, കെട്ടി ഉടമകൾക്കോ നൽകുന്ന പണത്തിന് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാനുള്ള സംവിധാനം ഇജാർ…