വിജിന്‍ എം എല്‍ എയെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍

കണ്ണൂരിൽ എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ രം​ഗത്ത്. എംഎൽഎയോട് പോലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ജയരാജന്‍ വിമർശിച്ചത്. പോലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ എംഎല്‍എയോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ഇപി കുറ്റപ്പെടുത്തി. വീഴ്ച മറച്ചുവെക്കാന്‍ പ്രകോപനമുണ്ടാക്കിയത് പോലീസാണെന്നു പറഞ്ഞ അദ്ദേഹം ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചു. പോലീസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമുള്ള പ്രവർത്തിയാണ് നടന്നതെന്ന് പറഞ്ഞ ജയരാജന്‍, തെറ്റായ ഒരു വാക്കും വിജിൻ പറഞ്ഞിട്ടില്ലെന്നും…

Read More

‘ഫെനി ബാലകൃഷ്ണനെ പരിചയമില്ല, പിന്നിൽ മറ്റാരോ’; ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ പി ജയരാജൻ

സോളാർ കേസിൽ അഡ്വ. ഫെനി ബാലകൃഷ്ണൻറെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു. അതേസമയം താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടേയിലെന്ന് പറഞ്ഞ ജയരാജൻ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്ന് തിരുത്തി.  മാധ്യമങ്ങൾ നേതാക്കന്മാരുടെ നിലവാരം കുറയ്ക്കരുത്. ഞങ്ങളുടെ രാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾ കൂടി സഹകരിക്കണമെന്ന് ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസിലെ രണ്ട് ചേരികൾ…

Read More

കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയെന്ന് ഇ പി ജയരാജൻ

കർണാടകയിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായ നടപടിയല്ലെന്ന് തുറന്നടിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഈ നിലപാടാണ് കോൺഗ്രസിനെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയാണെന്നും ദേശീയ രാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്…

Read More

ഇപിയുടെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി, എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിത്; കെ എം ഷാജി

എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും കെ എം ഷാജി ആരോപിച്ചു. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ എം ഷാജി. അതിനിടെ, കണ്ണൂരിലെ പൊതു പരിപാടിയിൽ പങ്കെടുത്ത ഇ പി ജയരാജന്‍ ഇപ്പോഴും മൗനം തുടരുകയാണ്….

Read More