
‘സിപിഎം ഒരിക്കലും അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല’; കുറേ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ഇ പി ജയരാജൻ
പെരിയ ഇരട്ടക്കൊലക്കേസ് വിധിയുടെ അടിസ്ഥാനത്തിൽ കുറേ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനുനേരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പെരിയയിലും പരിസരപ്രദേശങ്ങളിലുമായി കോൺഗ്രസ് നടത്തുന്ന അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു. ‘ചീമേനിയിൽ സിപിഎമ്മിന്റെ അഞ്ച് നേതാക്കളെ കോൺഗ്രസ് കൊലപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ്വ സംഭവമാണത്. കൂത്തുപറമ്പിൽ ആറുപേരെ വെടിവച്ചുകൊന്നു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിക്കൊന്നു. അതിനാൽ തന്നെ കോൺഗ്രസ് പ്രശ്നം ഉന്നയിക്കുന്നതിൽ എന്ത് ധാർമികതയാണുള്ളത്? സിപിഎം…