ട്രെയിനിലെ തീവയ്പ്: യുപിയിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന; എൻഐഎ സംഘം കണ്ണൂരിൽ

കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായെന്നു സൂചന. ബുലന്ദ്ഷഹറിൽനിന്നാണ് ഉത്തർപ്രദേശ് പൊലീസ് ഇരുപത്തിയഞ്ചുകാരനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിനായി കേരള പൊലീസ് സംഘം യുപിയിൽ എത്തിയിരുന്നു. യുപി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി എന്നയാളാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. അതേസമയം, ഇയാളെ കസ്റ്റഡിയിൽ എടുത്തെന്ന കാര്യം ആർപിഎഫ് സ്ഥിരീകരിച്ചിട്ടില്ല. 31ന് ഹരിയാനയിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോൺ ഓഫ് ആയത്. ഇപ്പോൾ…

Read More