
മസ്കത്ത് വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ യാത്രക്കാർക്ക് ആശ്വാസമാകുന്നു
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച ഇ-ഗേറ്റുകൾ ഒമാനിൽനിന്ന് പുറത്ത് പോവുന്നവർക്കും സുൽത്താനേറ്റിലേക്ക് പ്രവേശിക്കുന്നവർക്കും ഏറെ സൗകര്യകരമാവുന്നു. റസിഡന്റ് കാർഡുള്ള വിദേശികൾക്കും ഐഡി കാർഡുള്ള സ്വദേശികൾക്കുമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. യാത്രക്കാർക്ക് എമിഗ്രേഷൻ സമയത്തുണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും. വിമാനത്താവളത്തിൽ കൂടുതൽ യാത്രക്കാരുള്ള തിരക്കേറിയ സമയങ്ങളിൽ വരിയും മറ്റും ഒഴിവാക്കാനും ഇ -ഗേറ്റ് സഹായകമാവുന്നുണ്ട്. മുമ്പ് ഉണ്ടായിരുന്നതുപോലെ വിരലടയാളം എടുക്കൽ അടക്കമുള്ള ബയോമെട്രിക് ആവശ്യങ്ങൾക്കായി സമയം നഷട്പ്പെടുത്തേണ്ട ആവശ്യവും ഇ ഗേറ്റുകൾ കടന്ന് വരുന്നവർക്കില്ല. പുതിയ സംവിധാനം…