
മുട്ടില്‍ മരംമുറി കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയേക്കും
മുട്ടിൽ മരംമുറിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഉന്നയിച്ച കാര്യങ്ങൾ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്. കുറ്റപത്രം ദുർബലമാണെന്നും വകുപ്പുകൾ നിലനിൽക്കില്ലെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദത്തിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന. കുറ്റപത്രത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് നിലവിലുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ തുടരുന്നത് കേസിൻ്റെ നടത്തിപ്പിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജോസഫ് മാത്യുവിനെ മാറ്റിയേക്കും. അടുത്തദിവസം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ സൂചന….