പി ജയരാജന്റെ മകനെതിരെ വിമർശനവുമായി എം.വി ജയരാജൻ; പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണം

പാനൂർ ഏരിയ കമ്മിറ്റി അംഗം കിരണിനെതിരെ ആരോപണം ഉന്നയിച്ച പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണമെന്ന് എംവി ജയരാജൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. പാനൂർ ഏരിയാ കമ്മറ്റി അംഗം കിരണിനെതിരായ ആരോപണം തെറ്റാണ്. സ്വർണക്കടത്ത് സംഘവുമായി കിരണിന് ബന്ധമില്ല. ജയിൻ പോസ്റ്റ്‌ ചെയ്ത തെറിവിളി സ്ക്രീൻ ഷോട്ട് ഒരു വർഷം മുൻപുള്ളതാണ്….

Read More

ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി

ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കി. രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്. പൊലീസുകാരെ മാറ്റിയ നടപടി തിരുത്തിയെങ്കിലും സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയ പാർട്ടിക്കാരെ പൊലീസ് തൊട്ടിട്ടില്ല. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന്…

Read More

ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡി വൈ എഫ് ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയിൽ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് സംഘം ചേർന്ന് ആക്രമിച്ചത്.കഴുത്തിൽ കുത്തേറ്റ അമ്പാടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ സംഘത്തിൽ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ്…

Read More

9 തവണ തിരുത്തിയ മാർക്ക് ലിസ്റ്റ് കോടതിയിൽ ഹാജരാക്കി ഡിവൈഎഫ്ഐ പ്രവർത്തകൻ; ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ട് ഫോർമാറ്റിലുമടക്കം തിരുത്തൽ

കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമിഖാനാണ് 9 തവണ തിരുത്തൽ വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ് കോടതിയിൽ സമർപ്പിച്ചത്. ആപ്ലിക്കേഷൻ നമ്പറിലും, ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമായി കാണാം. വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് 2021ൽ വെറ്റിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് മാർക്ക് കുറവായിരുന്നു എന്ന കാരണത്താൽ പ്രവേശനം ലഭിച്ചിരുന്നില്ല. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ദിവസമാണ് സമിഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ…

Read More

9 തവണ തിരുത്തിയ മാർക്ക് ലിസ്റ്റ് കോടതിയിൽ ഹാജരാക്കി ഡിവൈഎഫ്ഐ പ്രവർത്തകൻ; ആപ്ലിക്കേഷൻ നമ്പറിലും ഫോണ്ട് ഫോർമാറ്റിലുമടക്കം തിരുത്തൽ

കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സമിഖാനാണ് 9 തവണ തിരുത്തൽ വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ് കോടതിയിൽ സമർപ്പിച്ചത്. ആപ്ലിക്കേഷൻ നമ്പറിലും, ഫോണ്ടിലും ഫോർമാറ്റിലും അടക്കം വ്യത്യാസം പ്രകടമായി കാണാം. വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് 2021ൽ വെറ്റിനറി സർവകലാശാലയിൽ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് മാർക്ക് കുറവായിരുന്നു എന്ന കാരണത്താൽ പ്രവേശനം ലഭിച്ചിരുന്നില്ല. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ദിവസമാണ് സമിഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ…

Read More

3,80,000 രൂപ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും

വടകര തപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ 3,80,000 രൂപയാണ് മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും പിഴ ഒടുക്കിയത്. 2011 ൽ നടന്ന സംഭവത്തിലാണ് ഈ നടപടി. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം ഒടുക്കിയത്. പലിശ അടക്കമുള്ള തുകയാണ് അടച്ചത്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്. തപാൽ വകുപ്പാണ് പരാതിക്കാർ. വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 2011…

Read More

‘നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ല’; കർശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ലെന്ന്  സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിൻറെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല.  തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് പിന്തുണ നൽകും. ഡിവൈഎഫ്‌ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു. ആകാശ്…

Read More

ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ മദ്യപാനം; ഡി.വൈ.എഫ്.ഐ. നേതാക്കൾക്കെതിരെ നടപടി

ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനേയും പുറത്താക്കി. പി. ബിജുവിന്റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യുവജന സംഘടനയുടെ ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിക്ക് നിർബന്ധിതമായത്. നേമം ഏരിയാ പ്രസിഡന്റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്…

Read More