
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. നവംബർ 10 വരെ കാലാവധി ഉണ്ടെങ്കിലും, അവസാന പ്രവൃത്തി ദിവസം ഇന്നാണ്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് വിധി പറയുക. ഇന്ന് ഫുൾകോർട്ട് ചേർന്ന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം,ഇലക്ട്രൽ ബോണ്ട് അടക്കമുള്ള…