
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. രണ്ടു പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ബ്രാവോ വിരാമമിടുന്നത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റിന്‍ഡീസിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബ്രാവോ. ഒരു പ്രഫഷനല്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ 21 വര്‍ഷത്തെ അവിശ്വസനീയ യാത്രയാണ്. നിരവധി ഉയര്‍ച്ചകളുംചില താഴ്ചകളും അടങ്ങിയതാണത്. യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ഓരോ ചുവടും നൂറുശതമാനം നല്‍കി. ശരീരത്തിന് ഇനി…