
കർണാടക ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു; മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും
കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി തുടരുന്നു.മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കും. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരിൽ കോൺഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതൽ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി…