ഉത്തർപ്രദേശ് ഝാൻസിലെ മെഡിക്കൽ കോളജിലുണ്ടായ തീപിടുത്തം ; 14 കുട്ടികൾക്ക് രക്ഷകയായത് ഡ്യൂട്ടി നേഴ്സിൻ്റെ അവസരോചിതമായ ഇടപെടൽ

ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ രക്ഷകയായത് ഡ്യൂട്ടി നഴ്‌സായ മേഘ ജെയിംസ്. തന്റെ ശരീരത്തിൽ തീ പടർന്നിട്ടും അത് വകവെക്കാതെ മേഘ രക്ഷപ്പെടുത്തിയത് 14 കുഞ്ഞുങ്ങളെയാണ്. ”ഒരു കുഞ്ഞിന് ഇഞ്ചക്ഷൻ നൽകുന്നതിനായി സിറിഞ്ച് എടുക്കാൻ പോയതായിരുന്നു ഞാൻ. തിരിച്ചുവന്നപ്പോൾ ഓക്‌സിജൻ സിലിണ്ടറിന് തീപിടിച്ചതായി കണ്ടു. ഞാൻ വാർഡ് ബോയിയെ വിളിച്ചു. അവൻ ഫയർ എക്‌സ്റ്റിംഗ്യൂഷറുമായി എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. പുക നിറഞ്ഞിരുന്നതിനാൽ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ ചെരിപ്പിൽ…

Read More