
തെക്ക് കിഴക്കൻ കാറ്റ്; ഒമാനിലെ വിവിധ ഭാഗങ്ങളിൽ പൊടി ഉയരാൻ സാധ്യത
തെക്ക്-കിഴക്കൻ കാറ്റിന്റെ ഭാഗമായി ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് ദൂരക്കാഴ്ചയെ ബാധിക്കാൻ ഇടവരുത്തും. അതേസമയം, ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത തീവ്രതയിലുള്ള മഴക്കായിരിക്കും സാക്ഷ്യം വഹിക്കുക. വാദികൾ നിറഞ്ഞൊഴുകും. മഴ ക്രമേണ അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥയുമായി ബന്ധപ്പട്ട സംഭവ വികാസങ്ങൾ…