Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
During - Radio Keralam 1476 AM News

എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; സംഭവം വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തെന്നി വീണ്

വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്ന് വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങ് (56) ആണ് മരിച്ചത്.  നവംബർ 6ന് രാത്രി ടെർമിനൽ-3 യിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. പടിയിൽ നിന്ന് തെന്നി നിലത്തേക്ക് വീണ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐജിഐ) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു.  ‘എയർ ഇന്ത്യ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയില്‍…

Read More

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊച്ചി എ.ആര്‍. ക്യാമ്പിലെ പോലീസുകാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും മദ്യപിക്കുന്നതിനിടെ പിടികൂടിയതിന് പിന്നാലെയാണ് നടപടി. രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായി നേരത്തെ കൊച്ചി പോലീസ് കമ്മിഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കമ്മിഷണറുടെയും ഡി.സി.പി.യുടെയും നിര്‍ദേശപ്രകാരം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് മദ്യപിക്കുന്നതിനിടെ രണ്ടുപേരെയും പിടികൂടിയത്.

Read More