
വേനൽ കടുക്കുന്നതിനിടെ ആശ്വാസമായി സൗദി അറേബ്യയിൽ മഴ
സൗദി അറേബ്യയാകെ കടുത്ത വേനലിൽ എരിപൊരി കൊള്ളുമ്പോൾ തെക്കൻ മേഖലക്ക് കുളിരായി അസീർ പ്രവിശ്യയിൽ മഴയും ഇടിമിന്നലും. കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെയാണ് ഖമീസ് മുശൈത്തിലുമെത്തിയത്. കഴിഞ്ഞ ഒരു മാസമായി ശക്തമായ വേനൽ ചൂട് ആയിരുന്നു. മഴയെത്തിയതോടെ കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്. സ്കൂൾ അവധിക്കാലമായതിനാൽ സൗദിയിലെ വിവിധയിടങ്ങളിൽനിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് അബഹയിലെ സുഖമുള്ള കാലാവസ്ഥ ആസ്വദിക്കാൻ എത്തിയിട്ടുള്ളത്. മഴ കൂടിയായതോടെ സന്തോഷവും ഇരട്ടിയായി. അതുകൊണ്ടുതന്നെ ഇങ്ങോട്ടേക്ക് സന്ദർശക പ്രവാഹം വർധിക്കും….