നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്

ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തിൽപ്പെട്ട ഉമതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ മേയർ കള്ളം പറയുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഉണ്ടാകാതിരുന്നതാണ് അപകടത്തിന്…

Read More

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി ഇന്റലിജൻസ്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. തെരഞ്ഞെടുപ്പിനിടെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നിയന്ത്രണരേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അവർക്ക് ഒരു ഗൈഡും ഉള്ളതായാണ് സൂചന. ഇതിനിടെ, ബരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. വിജയകരവും സമാധാനപരവുമായി…

Read More

പോലീസിനു എട്ടിന്റെ പണികൊടുത്ത് കുടിയന്മാർ…; നശിപ്പിക്കാൻ ശ്രമിച്ച 50 ലക്ഷത്തിന്റെ മദ്യം കവർന്ന് ആൾക്കൂട്ടം

കുടിന്മാർ പോലീസിനു കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണു അതിവിചിത്രമായ സംഭവം അരങ്ങേറിയത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായെത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് ഗുണ്ടൂർ എടുകുരു റോഡിലെ നല്ലചെരുവ് ഡമ്പിംഗ് യാർഡിൽ പോലീസ് നശിപ്പിച്ച് കളയാൻ ശ്രമിച്ചത്. 24,000 മദ്യകുപ്പികളുണ്ടായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് മദ്യം…

Read More

വെറുപ്പില്ല, മോദിയോട് തോന്നുന്നത് സഹാനുഭൂതിയും കരുണയും: രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.’’ രാഹുൽ പറഞ്ഞു. ‘‘ശരിക്കുപറഞ്ഞാൽ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന…

Read More

‘ഇനി ഡോക്‌ടർക്കും പിടിവീഴും’; കണ്ണുപരിശോധിക്കാൻ എംവിഡി: പുതിയ നിർദേശവുമായി ഗതാഗത മന്ത്രി

വാഹനം ഓടിച്ച് ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ‘ടെസ്റ്റ്’ ചെയ്യും. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോ‌ർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും….

Read More

സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമ‍ൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു. 

Read More

ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്

സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. താരത്തിന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തഗ് ലെെഫ്’ എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം. കമല്‍ഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലെെഫ്. ജോജു ജോർജ് ഇതിന്റെ ഭാഗമാകുന്നതായി നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ജനുവരി 18ന് തഗ്‌ ലൈഫിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ജോജു ജോർജ് എത്തുന്നതെന്നാണ് വിവരം….

Read More

കടുത്ത ചൂട്;  മലയാളി പൊലീസുകാരൻ  സൂര്യാഘാതമേറ്റു മരിച്ചു

രാജ്യ തലസ്‌ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്‌ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

കുഴഞ്ഞുവീണ് വനിതാ പൊലീസ്: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ: കോടതിയിൽ നാടകീയ രംഗങ്ങൾ

സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ. ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്. സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചതെങ്കിലും അവർ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ‍‍‍ഡ്രോയിങ് റൂം മനഃപൂർവം സ്വാതി…

Read More

ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല

പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനെ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു. എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെയാണ് സംഭവം. ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്‍റെ മുന്‍ ഭാഗത്തും ലാന്‍ഡിങ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂട്ടിയിടി ഉണ്ടായെങ്കിലും…

Read More