ബിഹാറിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റു

ഇന്ന് പുലർച്ചെ ബിഹാറിലെ അറായിൽ ദുർഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർക്ക് പരിക്കേറ്റതായ് റിപ്പോർട്ട്. രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അജ്ഞാതർ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അർമാൻ അൻസാരി (19), സുനിൽ കുമാർ യാദവ് (26), റോഷൻ കുമാർ (25), സിപാഹി കുമാർ എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിൽ വെടിയേറ്റ രണ്ടുപേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി…

Read More

ദുർഗാ പൂജയ്ക്ക് ഹിൽസ മത്സ്യം എത്തും; 3000 ടൺ ഇന്ത്യയിലേക്ക് അയയ്ക്കാൻ അനുമതി നൽകി ബംഗ്ലദേശ് സർക്കാർ

3000 ടൺ ഹിൽസ മത്സ്യം ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിന് അനുമതി നൽകി ബംഗ്ലദേശ് സർക്കാർ. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. ബംഗ്ലദേശിലെ സാധാരണക്കാർക്ക് കുറ‍ഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് കണ്ടായിരുന്നു നിരോധനം. ഇന്ത്യയിലും ബംഗ്ലദേശിലും ഹിൽസ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ദുർഗ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ. അതിനാൽ തന്നെ ഇക്കാലത്ത്…

Read More