
‘സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ വരുത്തി, അഭിമുഖങ്ങൾ വേണ്ടെന്ന് വച്ചു’; ദുർഗ
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ. ഉടൽ എന്ന സിനിമയിലെ ദുർഗ്ഗ കൃഷ്ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. എന്നാൽ തന്റെ പ്രകടനത്തേക്കാളും സിനിമയിലെ ആശയത്തേക്കാളും ചർച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുർഗ്ഗ കൃഷ്ണ പറയുന്നത്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. പെർഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ പെർഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടെന്ന് മനസിലായപ്പോഴാണ് ഞാൻ തയ്യാറായത്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്പേസ് ലഭിച്ചിരുന്നില്ല….