
ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങും; എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി
ജൂൺ രണ്ടിന് വൈകീട്ട് മൂന്നു മണിയ്ക്ക് ജയിലിലേക്ക് മടങ്ങുമെന്നും എത്ര നാൾ ഇവർ ജയിലിൽ ഇടുമെന്ന് അറിയില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ നിങ്ങൾക്ക് ഉറപ്പാക്കും. തന്റെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണം. ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കേജ്രിവാൾ പറഞ്ഞു. ‘‘ജയിലിൽ കിടന്ന 50 ദിവസം കൊണ്ട് ശരീരഭാരം 6 കിലോ കുറഞ്ഞു. എന്റെ മാതാപിതാക്കൾക്ക് നല്ല പ്രായമായി. എന്റെ അമ്മയ്ക്ക് വേണ്ടി നിങ്ങൾ…