
ഒമാനിലെ ദുകം വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചിട്ട് ആറ് വർഷം
രാജ്യത്തെ വ്യോമഗതാഗത മേഖലക്ക് കരുത്ത് പകർന്ന ദുകം വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചിട്ട് ആറുവർഷം പൂർത്തിയാകുന്നു. ഇന്ന് രാജ്യത്ത് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്നായി ദുകം വിമാനത്താവളം മാറിയിട്ടുണ്ട്. ഒമാന്‍ എയറും സലാം എയറും നിലവില്‍ ദുകമിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ 11 മാസത്തിനിടെ 55,545 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 570 വിമാനങ്ങള്‍ സര്‍വിസ് നടത്തുകയും ചെയ്തു. ദുകം സിറ്റിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളമുള്ളത്. 2019 ജനുവരി 14ന് ആഭ്യന്തര മന്ത്രി സയ്യിദ്…