മാങ്കൂട്ടത്തിലിന്‍റെ അപരന്മാർ കാണാമറയത്ത്; ഇങ്ങനെ ഭയപ്പെടുന്നത് ബോറെന്ന് സരിൻ

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരൻമാരെ ചൊല്ലിയാണ് മുന്നണികള്‍ തമ്മിലുളള ഇപ്പോഴത്തെ പ്രധാന തര്‍ക്കം.   സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരൻ മാരെ നിർത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിൻറ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരൻമാരായ രാഹുലുമാർ ഇപ്പോഴും കാണാമറയത്താണ്. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ…

Read More