ആലിംഗനം 3 മിനിറ്റ് മാത്രം, യാത്രപറച്ചിൽ കാർപാർക്കിംഗിൽ; നിയമം തെറ്റിച്ചാൽ പിഴ; നിയന്ത്രണവുമായി വിമാനത്താവളം
പ്രിയപ്പെട്ടവരെ യാത്രയയിക്കുമ്പോൾ നമ്മൾ കെട്ടിപ്പിടിക്കാറില്ലെ? അതുപോലെ അവർ തിരിച്ചു വരുമ്പോഴും കെട്ടിപ്പിടിച്ച് അവരെ നമ്മൾ സ്വീകരിക്കും. വിമാനവളങ്ങളിലെ സാധാരണ കാഴ്ച്ചയാണിത്. എന്നാൽ ഇനി അധിക സ്നേഹ പ്രകടനൊന്നും ഇവിടെ നടക്കില്ലെന്നാണ് ന്യൂസിലന്‍ഡിലെ ഒരു വിമാനത്താവളം അറിയിച്ചിരിക്കുന്നത്. സൗത്ത് ഐലന്‍ഡിലുള്ള ഡണ്‍ഡിന്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ആലിംഗനത്തിന് സമയപരിധി വെച്ചിരിക്കുന്നത്. ഇനി മുതൽ ഡ്രോപ്പ് ഓഫ് സോണില്‍ പരമാവധി മൂന്ന് മിനിറ്റേ മാത്രമെ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വൈകാരിക നിമിഷം പങ്കിടാൻ കഴിയു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ്-ഓഫ് സോണില്‍ ഗതാഗതം…