
ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി നഗരം പുകയിൽ മൂടി, തീയണയ്ക്കാൻ ശ്രമം
തീപിടിച്ച ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് മല കത്തുന്നത് തുടരുന്നു. ഇത് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയിൽ മുക്കി. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൂർണ്ണമായും പുക പടർന്നിരിക്കുകയാണ്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കൽ ശ്രമം നടത്തുന്നത്. ആവശ്യമെങ്കിൽ ഫയർഫോഴ്സിനെ സഹായിക്കാൻ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് തീ അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടർന്നു. 50 അടിയോളം ഉയരത്തിൽ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു….