കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍: മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെൽവേലി സ്വദേശികൾ അറസ്റ്റിൽ. മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം. ഡിസംബർ 23ന് റിപ്പോർട്ട് നൽകാൻ കേരള മലിനീകരണം നിയന്ത്രണ ബോർഡിന് നിർദേശം കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം…

Read More

ഡൽഹിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

തെക്കുകിഴക്കൻ ഡൽഹിയിലെ സരായ് കാലേ ഖാനിൽ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിലാണ് യുവതി താമസിക്കുന്നത്. ചോരയിൽ കുളിച്ച മുഷിഞ്ഞ ചുരിദാർ ധരിച്ച് അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി…

Read More