
ആഗോള ടൂറിസത്തിൽ പരിസ്ഥിതിക്ക് പ്രാധാന്യം ;ഷാർജയെ ഹരിതാഭമാക്കി നൂറു മരങ്ങൾ നട്ട് കായികതാരങ്ങൾ
ഷാർജ : പരിസ്ഥിതിയെ പരിപാലിച്ചും പുഷ്ടിപ്പെടുത്തിയും ഷാർജ . പരിസ്ഥിതി സംസാരക്ഷണത്തിനു കരുത്ത് പകർന്നു കൊണ്ട് ഷാർജയിലെ കായിക താരങ്ങൾ ഷാർജയിൽ നൂറു മരങ്ങൾ നട്ടു. വനവത്കരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തിൽ നഗരങ്ങളുടെ പദവി ഉയർത്തുന്നതിൽ പരിസ്ഥിതി പ്രധാന ഘടകമാണെന്ന് എസ്.സി.ഡി.ടി.എ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.ഷാർജ പരിസ്ഥിതി സംരക്ഷിത മേഖല അതോറിറ്റിയുടെയും യു.ഐ.എം എഫ്1-എച്ച് ടു ഒ വേൾഡ് ചാമ്പ്യൻഷിപ്പിന്റെയും സഹകരണത്തോടെ ഷാർജ…