ഡുമഗട്ട; ഫിലിപൈൻസിലെ തീരസുന്ദരി

ഏഴായിരത്തിലേറെ ദ്വീപുകൾ ചേർന്ന രാജ്യമാണ് ഫിലിപ്പൈൻസ്. ഈ ദ്വീപസമൂഹങ്ങളിൽ രണ്ടായിരത്തോളമെണ്ണത്തിലേ മനുഷ്യവാസമുള്ളൂ. ഈ ദ്വീപസമൂഹങ്ങളെ ലുസോൺ, വിസായാസ്, മിൻഡനോവ എന്നു മൂന്നായി വിഭജിച്ചിട്ടുണ്ട്. വിസായാസിലുള്ള നെഗ്രോസ് ദ്വീപിന് നെഗ്രോസ് ഓറിയെന്റൽ എന്നും നെഗ്രോസ് ഓക്സിഡന്റൽ എന്നും രണ്ടു വിഭാഗങ്ങളാണുള്ളത്. ഇന്ത്യക്കാർക്കു പൊതുവെ അത്ര മതിപ്പില്ലാത്ത ഫിലിപ്പിൻ ജനതയെക്കുറിച്ച് ഒട്ടനവധി തെറ്റിദ്ധാരണകളുണ്ട്. ‘സിറ്റി ഓഫ് ജന്റിൽ പീപ്പിൾ’ എന്ന വിശേഷണത്തെ അന്വർത്ഥമാകുന്ന ഇടപെടലുകളുടെ നഗരമാണ് ഡുമഗട്ട. കടലോര കാഴ്ചകളുടെ തെളിച്ചവും വൃത്തിയുള്ള പൊതുനിരത്തുകളും കടൽക്കാറ്റ് കൊണ്ടു നടക്കാവുന്ന ബോലിവാർഡ്…

Read More