
ദുൽഖർ സൽമാൻ ഇന്ന് ഗ്ലോബൽ വില്ലേജിൽ
സിനിമാതാരം ദുൽഖർ സൽമാൻ വെള്ളിയാഴ്ച ദുബൈ ഗ്ലോബൽ വില്ലേജിലെത്തും. ലക്കി ഭാസ്കർ എന്ന തെലുങ്ക് സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ദുൽഖർ ഇന്ന് രാത്രി ഗ്ലോബൽ വില്ലേജിന്റെ പ്രധാനവേദിയിലെത്തുക. നായിക മീനാക്ഷി ചൗധരി, സംവിധായകൻ വെങ്കി അട്ലൂരി എന്നിവരും ദുൽഖർ സൽമാനൊപ്പമുണ്ടാകുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.