
സണ്‍ ഗ്ലാസ് വച്ച് ബാറ്റിങ്ങിനിറങ്ങി, ഡക്കായി മടങ്ങി! പിന്നെ ട്രോളോട് ട്രോൾ
പരിക്കുമൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍. എന്നാൽ ശ്രേയസ് അയ്യരുടെ ഫോം ഇതുവരെ മെച്ചപ്പെട്ടിട്ടല്ല. ദുലീപ് ട്രോഫിയുടെ ആദ്യ കളിയുടെ ഒരിന്നിങ്സില്‍ പരാജയപ്പെട്ട അയ്യര്‍ രണ്ടാം പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സിലും പരാജയം തന്നെ. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി തിരിച്ചു വരുന്നതായി തോന്നിയെങ്കിലും അത് സാധ്യമായില്ല. ഇന്ത്യ എക്കെതിരായ രണ്ടാം പോരില്‍ താരത്തിന് പൂജ്യത്തിനു മടങ്ങേണ്ടി വന്നു. പിന്നാലെ ശ്രേയസിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകരുമെത്തി. ട്രോളാന്‍ പ്രധാന കാരണം…