ബാര്‍ ഹോട്ടലുകളുടെ നികുതി കുടിശിക പിരിക്കുന്നതില്‍ ഗുരുതരവീഴ്ച: കെ. സുധാകരന്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും 75 ശതമാനം ബാറുകളില്‍നിന്നും നികുതി കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക്  മദ്യലോബിയുമായുള്ള അവിശുദ്ധബന്ധത്തിന്റെ പേരിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ബാര്‍ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാല്‍ അവരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ചു നില്ക്കുകയാണ്.  സംസ്ഥാനത്തെ ബാറുകളില്‍ ബഹുഭൂരിപക്ഷം വരുന്ന 606 ബാറുകള്‍ നികുതി കുടിശിക വരുത്തിയെന്ന് സമ്മതിച്ച ധനമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണം. പാവപ്പെട്ടവര്‍ കെട്ടുതാലിവരെ വിറ്റ് നാനാതരം നികുതികള്‍…

Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും; മുഖ്യമന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്….

Read More

കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപനവുമായി മമത

കേന്ദ്രത്തിനെതിരെ സമരത്തിന് പശ്ചിമബംഗാള്‍ സർക്കാർ.  ബംഗാളിനുള്ള  കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.  7 ദിവസത്തിനുള്ളില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം.  18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ഡൽഹിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര അവഗണന…

Read More

ഡിഎ കുടിശ്ശിക അടക്കം ആവശ്യങ്ങൾ; പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്

ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യുഡിഎഫ് അനുകൂല സർവ്വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സമരം നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സർക്കാർ നിലപാട്. ശമ്പള പരിഷ്‌കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സർവ്വീസിലെ…

Read More

കുവൈത്തിൽ കുടിശ്ശിക ബാക്കിയാക്കി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്രാനിയന്ത്രണം

കുടിശ്ശിക ബാക്കിയാക്കി കുവൈത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിവിധ സർക്കാർ മന്ത്രാലയങ്ങൾ. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗൾഫ് പൗരന്മാരും ടെലിഫോൺ ബിൽ കുടിശ്ശിക അടച്ച് തീർക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി-ജല മന്ത്രാലയവും സമാനമായ രീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. ഇത് സംബന്ധമായി ആഭ്യന്തര-നീതിന്യായ മന്ത്രലായങ്ങളിലെ അണ്ടർസെക്രട്ടറിയുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ….

Read More