ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; ഏഴ് പേർക്ക് ദാരുണാന്ത്യം

ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. താഴത്തെ നിലയിൽ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിലാണ് തീപിടിച്ചത്. തുടർന്ന് കുടുംബം താമസിച്ചിരുന്ന മുകളിലത്തെ നിലയിലേക്കും തീ പടരുകയായിരുന്നു. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത,  മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. സംഭവം…

Read More

കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്. അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും റദ്ദാക്കി.  അതേസമയം, കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി….

Read More

യുഎഇയിൽ കനത്ത മഴ; അസ്ഥിര കാലാവസ്ഥ തുടരും

യുഎഇയിൽ കനത്ത മഴ തുടരുന്നു. മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.വീടുകളിൽ നിന്നും…

Read More

70കാരിക്ക് ക്രൂരമർദ്ദനം;  ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലിയാണ് മർദ്ദനം

ഭക്ഷണം വൃത്തിയായി പാചകം ചെയ്ത് കൊടുക്കാത്തതിനെ ചൊല്ലി 70കാരിക്ക് ക്രൂരമർദ്ദനം. ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ വൃദ്ധയാണ് ചെറുമകന്റെയും ഭാര്യയുടെയും ആക്രമണത്തിനിരയായത്. ദമ്പതികൾ ഇവരെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനകം തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മർദ്ദനമേ​റ്റ വൃദ്ധ യുവാവിന്റെ സ്വന്തം മുത്തശ്ശിയാണെന്നും ദമ്പതികൾ നിരന്തരം ഇവരെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് നാട്ടുകാരുടെ മൊഴി. പ്രതികൾ വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ അയൽക്കാരണ് രഹസ്യമായി ചിത്രീകരിച്ച് പൊലീസിനും മ​റ്റുളളവർക്കും അയച്ചുകൊടുത്തത്….

Read More

വായു മലിനീകരണം രൂക്ഷമായതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ഡൽഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡൽഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്. മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍…

Read More

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; മരണം 3

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

Read More