‘നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്; ബിഗ്‌ബോസിനകത്ത് ജീവിക്കുകയെന്നത് കൊടും ഭീകരത’; ഭാഗ്യലക്ഷ്മി

പെണ്ണിന്റെ ദാരിദ്ര്യം മുതലെടുക്കാത്ത ഒരു തൊഴിലിടവും ഈ ഭൂമിയിൽ ഇല്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ആരെങ്കിലും അത്തരത്തിൽ ദാരിദ്ര്യം തുറന്നുപറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്തെങ്കിലും രീതിയിൽ ചൂഷണം ചെയ്യപ്പെടുമെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘മലയാള സിനിമയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുളള സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീയും മനസിലാക്കേണ്ടത് നിങ്ങളെ സംരക്ഷിക്കാൻ ആരും കാണില്ല എന്നതാണ്. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾ മാത്രമാണുളളത്. ഒരു…

Read More

പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

 പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി അന്തരിച്ചു. 48 വയസായിരുന്നു. ‌രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവമായിരുന്നു. കേരളത്തിലെ പ്രധാന സമിതികളിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയിൽ. ഭാര്യ: രഞ്ജിനി. മകൻ: ഇന്ദുചൂഡൻ

Read More