
ദുബൈയിലെ പുതിയ സാലിക് ഗേറ്റുകൾ 24 മുതൽ പ്രവർത്തനം തുടങ്ങും
ദുബൈ നഗരത്തിൽ പുതുതായി സ്ഥാപിച്ച രണ്ട് ടോൾ ഗേറ്റുകൾ ഈ മാസം 24 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റായ സാലിക് അറിയിച്ചു. ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ ടോൾ ഗേറ്റുകൾ വരുന്നത്. ഇതോടെ ദുബൈയിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും. അൽ സഫ സൗത്ത്, നോർത്ത് ടോൾ ഗേറ്റുകൾക്കിടയിലൂടെ ഒരു മണിക്കൂറിനുള്ളിലാണ് വാഹനങ്ങൾ കടന്നുപോകുന്നതെങ്കിൽ ഒറ്റത്തവണ ടോൾ നൽകിയാൽ മതി. മെട്രോ, ബസുകൾ, ജലഗതാഗതം എന്നിവയുൾപ്പെടെ പൊതു ഗതാഗത സംവിധാനങ്ങളിലേക്ക്…