കേരളബ്ലാസ്റ്റേഴ്സിന് ദുബായ് വിമാനത്താവളത്തിൽ ഗംഭീര യാത്രയയപ്പ്

പുതിയ സീസണിലേക്ക് ആശംസകൾ നേർന്നുകൊണ്ട് ദുബായ് എയർപോർട്ടിൽ മഞ്ഞപ്പടക്ക് എച്‌ 16 സ്പോർട്സ് ക്ലബും ഫാൻസ്‌ ഗ്രൂപ്പും യാത്രയയപ്പ് നൽകി. കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇ ലേക്കുള്ള സൗകര്യങ്ങൾ എച് 16 സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽലായിരുന്നു ഒരുക്കിയത്. എച് 16 സ്പോർട്സ് ക്ലബ് ചെയർമാൻ ഹസ്സൻ അലി ഇബ്രാഹിം അലി അഹമ്മദ് അൽ ബലൂഷിയുടെ സാന്നിധ്യത്തിൽ ടീം അംഗങ്ങൾക്ക് ഉപഹാരങ്ങൾകി. അതേസമയം, പുതിയ സീസണിലേക്കുള്ള എല്ലാ ആശസംസകൾ നേരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ദുബായിലെ സൗകര്യങ്ങൾ വളരെ…

Read More

20ലക്ഷം ദിർഹം ആസ്തിയുള്ളവർക്ക്​ ഗോൾഡൻ വിസ വാഗ്​ദാനവുമായി അധികൃതർ

ദുബൈയില്‍ കൂടുതൽ നിക്ഷേപകർക്ക്​ ഗോൾഡൻ വിസാ വാഗ്​ദാനവുമായി അധികൃതർ. ദുബൈ എമി​റേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക്​ ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ്​​ ഗോൾഡൻ വിസയുടെ വിപുലീകരണം നിക്ഷേപകരെ ദുബൈയിലേക്ക്​ കൂടുതലായി ആകർഷിക്കുകയാണ്​ ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്​. . പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്​ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന്​ മുതൽ നടപ്പിലാകും. ഇതിന്‍റെ അനുബന്ധമായാണ്​ കൂടുതൽ​ നിക്ഷേപകർക്ക്​…

Read More

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് യു എ ഇ

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു, സ്വകാര്യ മേഖലകളിലും പതാകകൾ മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അറിയിച്ചു.  സെപ്റ്റംബർ 9 വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ദുഃഖാചരണാം സെപ്റ്റംബർ 12 തിങ്കളാഴ്ച അവസാനിക്കും. രാജകുടുംബത്തിനും രാജ്യത്തെ പൗരന്മാർക്കും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്

Read More

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ദുബായ് മെട്രോയ്ക് ഇന്ന് പതിമൂന്നാം ജന്മദിനം

2009 സെപ്തംബർ 9ന് ദുബായ് നഗരത്തിന്റെ മുഖഛായ മാറ്റിക്കൊണ്ട് രംഗപ്രവേശനം ചെയ്ത ദുബായ് മെട്രോ ആരംഭിച്ചിട്ട് ഇന്നേക്ക് 13വർഷം തികയുകയാണ്. ആദ്യം ഒരു ഗതാഗതമാർഗം മാത്രമായിരുന്നുവെങ്കിലും പിന്നീട് ദുബായ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് ദുബായ് മെട്രോ. ഡ്രൈവർ ഇല്ലാതെ ഓടുന്ന മെട്രോയെയാണ് ദുബായ്‌നഗരത്തിലെ ജോലിസമ്പന്നരായ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്നത്. 2009 സെപ്റ്റംബർ 9 ന് രാത്രി 9 മണിക്ക് ഒൻപതാം മിനിറ്റിന്റെ ഒൻപതാം സെക്കൻഡിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്…

Read More

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിൻറെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവ്

ദുബായ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിലേക്ക് ടിക്കറ്റ് നിരക്കും ഓഫറുകളും പ്രഖ്യാപിച്ചു. ഒക്ടോബർ 25നാണ് ദുബൈ ഗ്ലോബൽ വില്ലേജ് ആരംഭിക്കുക. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം വരെ ഇളവാണ് നൽകുന്നത്. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വാല്യൂ ടിക്കറ്റ് എടുക്കുന്നവർക്ക് ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിലായിരിക്കും പ്രവേശനം. പൊതു അവധി ദിനങ്ങളിലും പ്രവേശനമുണ്ടാകില്ല. എന്നാൽ, ‘എനി ഡേ’ ടിക്കറ്റ് എടുക്കുന്നവർക്ക് എല്ലാ ദിവസവും പ്രവേശിക്കാം. ഗ്ലോബൽ വില്ലേജിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ…

Read More