ദുബൈ മാരത്തൺ ഫെബ്രുവരി 12ന്

ലോകത്തിലെ ഏറ്റവും പ്രധാന മാരത്തണുകളിൽ ഒന്നായ ദുബൈ ലോക മാരത്തൺ ഫെബ്രുവരി 12ന് നടക്കും. ദുബൈ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന മാരത്തണിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ദുബൈയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം പങ്കെടുക്കുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുന്നത്.  മെയിൻ റേസ് 42.195 കിലോമീറ്ററായിരിക്കും. ഇതായിരിക്കും ചാമ്പ്യൻമാരെ നിർണയിക്കുന്നത്. ഇതിന് പുറമെ 10 കിലോമീറ്റർ, നാല് കിലോമീറ്റർ റേസുകളും അരങ്ങേറുന്നുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായാണ് നാല് കിലോമീറ്റർ റേസ്.  

Read More

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു

ദുബായ് സിലിക്കൺ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു. ദുബായ്-അൽഐൻ റോഡിൽനിന്ന് അക്കാഡമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്.  ഇതോടൊപ്പം ദുബായ് സിലിക്കൺ ഒയാസിസ് ഇന്റർ സെഖ്ഷനിലേക്കുള്ള 120 മീറ്റർ നീളമുള്ള 2 പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാം.

Read More

കായിക മേഖലയിലൂടെ ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം

കായിക മേഖലയിലൂടെ കഴിഞ്ഞ വർഷം ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം. ദുബൈ സൂപ്പർ കപ്പ്, വേൾഡ് ടെന്നിസ്ലീഗ് ഉൾപെടെ ഇവിടെ നടന്ന രാജ്യാന്തര, പ്രാദേശിക ടൂർണമെൻറുകളിൽ നിന്നാണ് ഇത്രയേറെ വരുമാനം ലഭിച്ചത്. ദുബൈ സ്‌പോർട്‌സ് കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ദുബൈയുടെ ജി.ഡി.പിയിൽ 2.3 ശതമാനം സംഭാവന നൽകാൻ സ്‌പോർട്‌സിന് കഴിഞ്ഞു. മത്സരങ്ങൾക്ക് പുറമെ കായിക മേഖലക്ക് ഊർജം പകർന്ന് അന്താരാഷ്ട്ര കോൺഫറൻസുകളും പരിശീലനങ്ങളും ദുബൈയിൽ നടന്നിരുന്നു. 105 ഇനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ…

Read More

അതിവേഗ വാഹന പരിശോധനാ കേന്ദ്രം സെയ്ഹ് ഷുഐബിൽ ആരംഭിച്ചു

അതിവേഗ വാഹന പരിശോധനാ, റജിസ്ട്രേഷൻ കേന്ദ്രം ദുബായ് സെയ്ഹ് ഷുഐബിൽ ആരംഭിച്ചു. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ പരിശോധന, ലൈസൻസ് എന്നിവയ്ക്കുള്ള കേന്ദ്രം രാവിലെ 7 മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും. ദുബായിലെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.  500 വാഹന ശേഷിയുള്ള പുതിയ കേന്ദ്രത്തിൽ വ്യക്തികൾക്കും കമ്പനികൾക്കും സേവനം ലഭ്യമാകും. ലൈറ്റ്, ഹെവി വാഹനങ്ങൾക്കുള്ള മൊബൈൽ ടെസ്റ്റിങ് സേവനം, സമഗ്ര വാഹന പരിശോധനാ സേവനം,…

Read More

ദുബായിൽ ടാക്‌സി നിരക്ക് കുറച്ചു

ദുബൈയിൽ ടാക്സി നിരക്ക് കുറച്ചു. കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിൽ 22 ഫിൽസാണ് കുറച്ചത്. എന്നാൽ, മിനിമം നിരക്ക് 12 ദിർഹമായി തുടരും. രാജ്യത്തെ ഇന്ധനവില കുറഞ്ഞതിന് അനുസൃതമായാണ് ടാക്സി നിരക്കിലും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി കുറവ് പ്രഖ്യാപിച്ചത്.

Read More

റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്

റീട്ടെയിൽമീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച റീട്ടെയ്ൽ സ്ഥാപനങ്ങൾക്കുള്ള വാർഷിക റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. മോസ്റ്റ് അഡ്മേഡ് റീട്ടെയ്ൽ കമ്പനി ഓഫ് ദി ഇയർ അവാർഡാണ് ലുലുവിനു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മോസ്റ്റ് റസ്പോൺസബിൾ റീട്ടെയ്‌ലർ, ടോപ് ഒമ്നി ചാനൽ റീട്ടെയ്‌ലർ എന്നീ അവാർഡുകളും ലുലുവിനു ലഭിച്ചു. ലുലു ഡയറക്ടർ എം.എ. സലീമാണ് അവാർഡ് ഏറ്റുവാങ്ങിയത്. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135-ലധികം നോമിനേഷനുകളാണ് ലഭിച്ചത്….

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ബഹ്‌റൈൻ അന്താരാഷ്ട്ര ഫ്‌ളവർ ഷോ മാർച്ച് ഒന്ന് മുതൽ നടക്കും. രാജപത്‌നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി ചെയർപേഴ്‌സണുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സഖീറിലെ വേൾഡ് എസ്‌കിബിഷൻ കോംപ്ലക്‌സിൽ മാർച്ച് നാല് വരെയാണ് എക്‌സിബിഷൻ നടക്കുക. ‘വെള്ളം; ജീവിതത്തെ പുനരാവിഷ്‌കരിക്കുന്നു’ എന്ന പ്രമേയത്തിലാണ് ഷോ സംഘടിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകാനും വനവത്കരണത്തിന് ഊർജ്ജം പകരാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ………………………………………… ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്…

Read More

ഹത്തയിലേക്കു എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ദുബായ്

വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലേക്കു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചു. ഒന്നര മണിക്കൂർ യാത്രാദൈർഘ്യമുള്ള ബസിൽ ദുബായിൽനിന്ന് ഹത്തയിലേക്കു പോകാൻ 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൽ കാർഡ് ഉപയോഗിച്ചോ പണം നൽകിയോ ടിക്കറ്റെടുക്കാം. ദുബായ് മാളിന്റെ പ്രധാന കവാടത്തിനു മുന്നിലെ പാർക്കിങ് ഏരിയയിൽ നിന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ 2 മണിക്കൂർ ഇടവിട്ട് ബസ് സർവീസുണ്ടാകും. ഹത്തയിലെ പ്രധാന ബസ് സ്റ്റേഷനിൽ ഇറക്കുന്ന സഞ്ചാരികളെ പ്രാദേശിക…

Read More

രണ്ടു വര്‍ഷത്തിനിടെ ദുബായില്‍ അറസ്റ്റിലായത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികള്‍

രണ്ടു വര്‍ഷത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍, കൊലയാളികള്‍, സാമ്പത്തിക തട്ടിപ്പുകാര്‍, ആയുധ കടത്തുകാര്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട  379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ പിടികൂടി നാടുകടത്തി. ആസൂത്രിത കൊലപാതകം, ആയുധക്കവര്‍ച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം എന്നിങ്ങനെ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ട്. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. …

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ………………………………………. ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന…

Read More