
ദുബായ് ക്രോക്കോഡൈൽ പാർക്ക് ഏപ്രിൽ 18-ന് തുറന്ന് കൊടുക്കും
ദുബായ് ക്രോക്കോഡൈൽ പാർക്ക് ഏപ്രിൽ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുശ്രിഫ് നാഷണൽ പാർക്കിന് സമീപത്തായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഈദ് അവധിദിനങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് മുൻപായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് തുറക്കുന്നത്. വിവിധ പ്രായത്തിലുള്ള 250-ൽ പരം നൈൽ മുതലകൾ ഉള്ള ദുബായ് ക്രോക്കോഡൈൽ പാർക്ക് പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കാണ്. സന്ദർശകർക്ക് മുതലകളുടെ ജീവിതരീതികൾ അടുത്ത് കണ്ട് മനസ്സിലാക്കുന്നതിന് ദുബായ്…