ദുബായ് എയർപോർട്ട് ടെർമിനൽ 1 ബസ് സ്‌റ്റോപ് താൽക്കാലികമായി അടച്ചു

ദുബൈ എമിറേറ്റിലെ എയർപോർട്ട് ടെർമിനൽ 1 ബസ് സ്‌റ്റോപ് താൽക്കാലികമായി അടച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആഗസ്റ്റ് മൂന്നുവരെ ഇവിടെ സേവനങ്ങൾ ലഭ്യമാകുകയില്ല. 77, 64A, 11A റൂട്ടുകളിലെ ബസുകൾ ലഭിക്കുന്ന സ്‌റ്റോപ്പാണിത്. ഈ റൂട്ടുകളിൽ വിമാനത്താവളത്തിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ ബദൽ റൂട്ടുകൾ ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്. 11A റൂട്ടിൽ യാത്ര ചെയ്യാൻ എയർപോർട്ട് ടെർമിനൽ 3 സ്‌റ്റോപ്പും 64A റൂട്ടിലേക്ക് യാത്ര ചെയ്യാൻ എയർപോർട്ട് ടെർമിനൽ 1 എക്‌സ്‌റ്റേണൽ പാർക്കിങ് സ്‌റ്റോപ്പും…

Read More

ദുബായിൽ 374 ദശലക്ഷം ദിർഹം മൂല്യമുള്ള റോഡ് വികസനപദ്ധതി നടപ്പിലാക്കാൻ തീരുമാനം; ഷാർജയിലേക്കുള്ള യാത്രാസമയം കുറയും

ദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി. ഗാൻ അൽ സബ്ക സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇമ്പ്രൂവ്‌മെന്റ് പ്രോജക്റ്റ് എന്ന ഈ പദ്ധതി എമിറേറ്റിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ 17600 വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കുന്ന രീതിയിൽ ഏതാണ്ട് 3000 മീറ്റർ…

Read More

വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി.

റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.. യാത്രക്കാർ സുരക്ഷിതരാണ്.. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് നിലത്തിറക്കിയത് യാത്ര മുടങ്ങിയതിൽ എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാരോട് ക്ഷമ ചോദിച്ചു.. യാത്രക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതുകൊണ്ടാണ് മുൻകരുതൽ എന്ന നിലയ്ക്ക് വിമാനം നിലത്തിറക്കി എന്ന എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

Read More

ബലിപെരുന്നാൾ: ദുബൈയിൽ നാല് ദിവസത്തേക്ക് സൗജന്യ പാർക്കിങ്

ബലി പെരുന്നാൾ പ്രമാണിച്ച് ജൂൺ 27 മുതൽ 30 വരെ നാല് ദിവസത്തേക്ക് ദുബൈയിൽ സൗജന്യ പാർക്കിങ്ങ്. അതേസമയം ബഹുനില പാർക്കിങ് കെട്ടിടങ്ങളിൽ ഇളവ് ബാധകമായിരിക്കില്ല. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ച മുതൽ തുടർച്ചയായ നാലു ദിവസങ്ങൾ ദുബൈയിൽ പാർക്കിങ് നൽകേണ്ടതില്ല. പെരുന്നാൾ ആഘോഷത്തിനൊരുങ്ങുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണം ചെയ്യും. ആഘോഷം കണക്കിലെടുത്ത് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്‌സി, ജലഗതാഗത ബസ് സർവിസുകളുടെ സമയങ്ങളിലും ആർ.ടി.എ മാറ്റംവരുത്തിയിട്ടുണ്ട്….

Read More

ദുബായിൽ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

2023-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ…

Read More

ബലിപെരുന്നാൾ: റസ്റ്ററന്റുകളിലും വിപണികളിലും ദുബായ് മുനിസിപാലിറ്റി കർശന പരിശോധന

ബലിപെരുന്നാൾ അവധിക്കാലത്ത് ഭക്ഷ്യ-ഉപയോക്തൃ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ തറെടുപ്പുകളുമായി ദുബായ് മുനിസിപ്പാലിറ്റി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധന നടത്താൻ സൂപ്പർവൈസറി, ഇൻസ്പെക്ഷൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മാർക്കറ്റുകൾ, പേസ്ട്രി ഷോപ്പുകൾ, ഇറച്ചിവിൽപന കടകൾ, ഭക്ഷ്യ സംഭരണശാലകൾ, ഹോട്ടലുകൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രചാരണങ്ങളും പരിശോധനകളും നിരീക്ഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്….

Read More

ഗ്ലോബൽ വില്ലേജിനെ ജനപ്രിയ യുഎഇ ആകർഷണമായി തിരഞ്ഞെടുത്തു

ദുബായ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി മാർക്കറ്റ് റിസേർചറായ യുഗൊ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമായി 2,000-ലേറെ പേരിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചാണ് കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണം എന്ന നിലയിൽ ഈ ആഗോള കലാ-സാംസ്‌കാരിക-ഷോപ്പിങ് കേന്ദ്രം ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ചിൽ രണ്ട് യുഎഇ നിവാസികൾ ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തു. ഇത് മറ്റേതൊരു വേദിയേക്കാളും ഇരട്ടി ജനപ്രിയമാക്കി. മാജിക് പ്ലാനറ്റ്…

Read More

ദുബായ് ഇ-സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ ആരംഭിച്ചു

ദുബായ് ഇ-സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21-ന് ആരംഭിച്ചു. മേഖലയിലെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ്, ഗെയിംസ് മേളയാണ് ദുബായ് ഇ-സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ. ഗെയിമേഴ്സ്, ടെക് വിദഗ്ധർ, വീഡിയോ ഗെയിം ഇൻഡസ്ട്രിയിലെ പ്രമുഖർ, ഇ-സ്‌പോർട്‌സ് ആരാധകർ തുടങ്ങിയവർ DEF 2023-ൽ പങ്കെടുത്തു. ജൂൺ 21 മുതൽ ജൂൺ 25 വരെയാണ് DEF 2023 അരങ്ങേറുന്നത്. ദുബായ് എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിൽ (സൗത്ത് ഹാൾ) വെച്ചാണ്…

Read More

3 ദിവസത്തെ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അമേരിക്ക ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ്…

Read More

ദുബായിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി RTA

ദുബായിൽ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുത്തൻ സാങ്കേതികവിദ്യ നടപ്പിലാക്കി. ദുബായിൽ പാർക്കിങ്ങുമായി സഹകരിച്ചാണ് ഈ സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനം പ്രയോഗക്ഷമമാക്കിയിരിക്കുന്നത്. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ദുബായിലെ ലെഹ്ബാബ് യാർഡിൽ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിനുള്ള സ്വയമേവ നടപ്പിലാക്കുന്ന നടപടിക്രമണങ്ങൾക്കാണ് RTA രൂപം നൽകിയിരിക്കുന്നത്. ഈ യാർഡിലേക്ക് വാഹനങ്ങൾ കൊണ്ട് വരുന്ന വേളയിലും, യാർഡിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക്…

Read More