
കടുത്ത വേനലിലും സഞ്ചാരികൾക്ക് പ്രിയം ദുബൈ തന്നെ; ഫോർവാർഡ്‌കീസ് പുറത്ത് പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത്
ചൂട് കഠിനമാവുകയാണ്. എങ്കിലും ദുബൈ എന്ന സ്വപ്നങ്ങളുടെ പറുദീസയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഏറുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തെ വേനൽകാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത് എത്തി. ചൂട് കഠിനമാണെങ്കിലും ഷോപ്പിംഗ് ഹബ്ബാണെന്നതും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നതുമാണ് ദുബൈയെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വേനൽ കാലത്ത് വിനോദ സഞ്ചാരികളെ ആകർശിക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഫോർവാർഡ്‌കീസ് എന്ന സ്ഥാപനം പുറത്ത് വിട്ടത്. കഴിഞ്ഞ…