
ദുബായ് പൊലീസിന്റെ പട്രോളിംഗിൽ മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് 580
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മെഴ്സിഡസ് ബെൻസ് EQS 580 ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി. എമിറേറ്റിൽ പരിസ്ഥിതി സൗഹൃദവും, അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നതുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണിത്. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് പോലീസ് അധികൃതർ ഈ വിവരം പ്രഖ്യാപിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് H.E. മേജർ ജനറൽ ഖലീൽ ഇബ്രാഹം അൽ മൻസൂരി, ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം…