ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങി

നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങി. ജുമൈറ വൺ മേഖലയിലാണ് സ്വയംനിയന്ത്രിച്ച് ഓടുന്ന ടാക്സികളുടെ പരീക്ഷണയോട്ടം നടക്കുന്നത്. ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ ടി എ ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്സികൾ പരീക്ഷണത്തിനായി റോഡിലിറക്കിയിരിക്കുന്നത്. പരീക്ഷണഘട്ടമായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറില്ലാ ടാക്സിയിൽ പക്ഷെ, ഡ്രൈവറുണ്ടാകും. ദുബൈ നഗരത്തിന്റെ സ്വഭാവമനുസരിച്ച് സ്വയം നിയന്ത്രിത ടാക്സികളുടെ പ്രവർത്തനം കൂടുതൽ കൃത്യമുള്ളതാക്കുന്നതിനാണ് പരീക്ഷണയോട്ടം. ഷെവർലേ ബോൾട്ട് കാറുകളാണ് ഇപ്പോൾ ഡ്രൈവറില്ലാ…

Read More

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ 18 മു​ത​ൽ ബ​സ്​ സ​ർ​വി​സ്​

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ, ക​ച്ച​വ​ട പ്ര​ദ​ർ​ശ​ന​മേ​ള​യൊ​രു​ക്കു​ന്ന ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്കു​ള്ള ബ​സ്​ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ 28ാമ​ത്​ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന ഈ ​മാ​സം 18 മു​ത​ൽ​ത​ന്നെ ബ​സ്​ സ​ർ​വി​സു​ക​ളും ആ​രം​ഭി​ക്കും. റാ​ശി​ദി​യ സ്​​റ്റേ​ഷ​ൻ, അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഷ​ൻ, അ​ൽ ഗു​ബൈ​ബ സ്​​റ്റേ​ഷ​ൻ, മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​ങ്ങ​നെ നാ​ലു ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണ്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ 40 മി​നി​റ്റ്​ ഇ​ട​വേ​ള​ക​ളി​ലും റാ​ശി​ദി​യ, അ​ൽ…

Read More

തൊഴിലാളി മേഖലകളിൽ രണ്ട് പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു

തൊഴിലാളികൾക്കായി രണ്ടു മേഖലകളിൽകൂടി പുതിയ മാർക്കറ്റുകൾ തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പഴയ ഒരു മാർക്കറ്റ് പുനരുദ്ധരിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളിലെ മാർക്കറ്റുകൾ കൂടുതൽ മികച്ചതാക്കുന്നതിന് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇക്കാര്യം അറിയിച്ചത്. അൽ ഖൂസ്-3ൽ 16,000 ചതുരശ്ര അടി വിസ്തീർണത്തിലും മുഹൈസന 2ൽ 9200 ചതുരശ്ര അടി വിസ്തീർണത്തിലുമാണ് മാർക്കറ്റുകൾ നിർമിക്കുക. അതോടൊപ്പം അൽ ഖൂസ് 4ലെ 14,000 ചതുരശ്ര അടി വിസ്തീർണമുള്ള നിലവിലെ മാർക്കറ്റ് നവീകരിക്കും. ഭക്ഷണപദാർഥങ്ങൾ,…

Read More

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം; ദുബൈയിൽ വുസൂൽ മുദ്ര നിർബന്ധമാക്കി

കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കാൻ വുസൂൽ മുദ്ര നിർബന്ധമാക്കുന്നു. ദുബൈയിൽ പുതുതായി നിർമിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും ഈ മുദ്ര നിർബന്ധമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈയിൽ നടക്കുന്ന ആക്‌സസബിലിറ്റീസ് പ്രദർശനത്തിലാണ് ദുബൈ മുനിസിപ്പാലിറ്റി വൂസൂൽ മുദ്ര അവതരിപ്പിച്ചത്. നിശ്ചയദാർഢ്യമുള്ളവർക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങൾ, എളുപ്പത്തിൽ പ്രവേശിക്കാനാവുന്ന വാതിലുകൾ, എൻട്രി-എക്സിറ്റ് കവാടങ്ങൾ, നടപ്പാതകൾ, ആരോഗ്യ സേവനങ്ങൾ, പ്രത്യേക മുറികൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ…

Read More

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു

ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറലായി സതീഷ് കുമാർ ശിവൻ ചുമതലയേറ്റു. ഡോ. അമൻ പുരി സ്ഥലം മാറിയ സാഹചര്യത്തിലാണ് സതീഷ് കുമാർ ദുബൈയിലെത്തിയത്. പാലക്കാട് വേരുകളുള്ള തമിഴ്‌നാട് സ്വദേശിയാണ് സതീഷ് കുമാർ ശിവൻ. ഇന്ത്യൻ ഫോറിൻ സർവീസ് 2005 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. നേരത്തെ സിയോളിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു

Read More

കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബൈയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ദുബൈയിലെ ജബല്‍ അലിയില്‍ അന്തരിച്ച കോഴിക്കോട് എകരൂല്‍ സ്വദേശി അബ്ദുസ്സലീമിന്റെ മൃതദേഹമാണ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയത്. 49 വയസായിരുന്നു. ഇരുപത് വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം 7 വര്‍ഷമായി ജബല്‍ അലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.

Read More

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്; എക്സ്പോ സിറ്റി ദുബായിലെ അല്‍ വാസല്‍ ഡോമിന്

ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്‌സീവ് ഡോം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി എക്‌സ്‌പോ സിറ്റിയിലെ അൽ വാസൽ ഡോം. ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഔദ്യോഗിക വിധികർത്താവ് അൽ വലീദ് ഉസ്മാനാണ് വിവരം പങ്കുവെച്ചത്. എക്‌സ്‌പോ സിറ്റി ദുബായുടെ ഹൃദയഭാഗത്തുള്ള ഈ ഡോമിന് 360 ഡിഗ്രി ഘടനയാണുള്ളത്. അൽ വാസൽ പ്ലാസ വാസ്തുവിദ്യാ മികവ് പ്രതിധ്വനിപ്പിക്കുന്ന ഒരു വിശിഷ്ട ഘടനയുടെ തെളിവായി നിലകൊള്ളുന്നുവെന്നും എക്‌സ്‌പോ 2020-ന്റെയും തുടർന്നുള്ള എക്‌സ്‌പോ സിറ്റി ദുബായിയുടെയും നവീകരണത്തിനും…

Read More

ജീവിക്കാം അഭിവൃദ്ധി നേടാം; ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ദുബൈയും

ലോകത്തിലെ ഏറ്റവും മികച്ച ഏത് പട്ടിക പ്രസിദ്ധീകരിച്ചാലും അതിൽ ഇടം പിടിക്കുന്ന നഗരമാണ് ദുബൈ. അത് ബിസിനസ് ആയാലും, കെട്ടിടങ്ങളുടെ കാര്യത്തിലായാലും, ആഡംബരത്തിലായാലും, ജീവിത സൗകര്യങ്ങളുടെ കാര്യത്തിലായാലും ദുബൈ എന്നും ലോകത്തിലെ ശ്രദ്ധേയ കേന്ദ്രമാണ്. ഇപ്പോഴിതാ റെസൊണൻസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ 10 നഗരങ്ങളിൽ ഒന്നാണ് ദുബൈ. താമസൗകര്യം, സ്‌നേഹം, സമൃദ്ധി എന്നിവയുള്ള നഗരങ്ങളുടെ പട്ടികയിലാണ് ദുബൈ ഇടംപിടിച്ചത്. വമ്പൻ നഗരങ്ങളായ സാൻ ഫ്രാൻസിസ്‌കോ, ആംസ്റ്റർഡാം, ലോസ് ഏഞ്ചൽസ്, വാഷിംഗ്ടൺ, ഇസ്താംബുൾ, വിയന്ന,…

Read More

ദുബൈ സഫാരി പാർക്ക് ഈമാസം നാളെ വീണ്ടും തുറക്കും

ദുബൈ സഫാരി പാർക്ക് ഒക്‌ടോബർ അഞ്ചിന് തുറക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. കനത്ത വേനൽചൂടിൽ നിന്ന് മൃഗങ്ങളെ ഒഴിവാക്കി പരിപാലിക്കുന്നതിനാണ് സഫാരി വേനൽകാലത്ത് അടച്ചിടുന്നത്. ഇത്തവണ ആകർഷകമായ കൂടുതൽ പരിപാടികളും ഷോകളും സഫാരിയിലുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. വേനൽചൂട് കുറയുന്നതോടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നതിന്റെ ഭാഗമായാണ് സഫാരിയും പുതിയ സീസണായി തുറക്കുന്നത്. നിലവിൽ രാജ്യത്തെ കനത്ത ചൂടിന് ആശ്വാസമായിട്ടുണ്ട്.

Read More

ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ ശിക്ഷ; പുതിയ നിയമം വന്നു

ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ ശിക്ഷ ദുബൈ എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന വിധം പുതിയ നിയമം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ഈ ചിഹ്നം ഉപയോഗിക്കാൻ മുൻകൂർ അനുമതി തേടിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ദുബൈ എമിറേറ്റിന്റെ ഈ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചത്. ദുബൈയുടെ മൂല്യങ്ങളും ആദർശവും പ്രതിഫലിപ്പിക്കുന്ന ഔദ്യോഗിക ചിഹ്നം ദുബൈ…

Read More