കരാമയിലെ പാചകവാതക സിലിണ്ടർ അപകടം; യാക്കൂബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, നിതിൻദാസിന്‍റെ ഇന്ന് രാത്രി കൊണ്ടുപോകും

ദുബായ് കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച  മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി 10ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അപകടത്തിൽ യാക്കൂബിനെ കൂടാതെ മരണമടഞ്ഞ കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിതിൻ ദാസിന്റെ മൃതദേഹം  ഇന്ന്(ചൊവ്വ) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.  കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്….

Read More

വിദേശ താരങ്ങളുടെ ഇഷ്ട പരിശീല കേന്ദ്രമായി ദുബൈ ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സ്

വി​ദേ​ശ താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്​ കീ​ഴി​ലെ ഹം​ദാ​ൻ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്സ്. നി​ര​വ​ധി ദേ​ശീ​യ താ​ര​ങ്ങ​ളും ഒ​ളി​മ്പി​ക്സ്​ ജേ​താ​ക്ക​ളു​മാ​ണ്​ പ​രി​ശീ​ല​ന​ത്തി​നാ​യി കോം​പ്ല​ക്സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യക്തമാക്കി. കോം​പ്ല​ക്സി​ൽ നി​ന്ന്​ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ക​ഴി​ഞ്ഞ ഒ​ളി​മ്പി​ക്സി​ൽ മൂ​ന്ന്​ സ്വ​ർ​ണ മെ​ഡ​ലു​ക​ളും അ​ഞ്ച്​ വെ​ള്ളി മെ​ഡ​ലു​ക​ളും നേ​ടി​യി​രു​ന്നു. നീ​ന്ത​ൽ താ​ര​ങ്ങ​ളും ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും ദു​ബൈ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്ന​ത്​. ഇ​തോ​ടെ പു​തി​യ സീ​സ​ണി​ലും നി​ര​വ​ധി വി​ദേ​ശ താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ന്​ കോം​പ്ല​ക്സി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളു​ടെ…

Read More

ഹിരോഷിമയിൽ നിന്നുള്ള വിദ്യാർത്ഥികൾ യുഎഇയിൽ; ഹിമായ സ്കൂളിൽ സന്ദർശനം നടത്തി

ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഗി​സ സ്കൂ​ളി​ലെ 14 അം​ഗ വി​ദ്യാ​ർ​ഥി സം​ഘം ദു​ബൈ പൊ​ലീ​സി​ന്​ കീ​ഴി​ലെ ഹി​മാ​യ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. ദു​ബൈ​യി​ലെ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ അ​ടു​ത്ത​റി​യാ​നും പ​ര​സ്പ​രം ആ​ശ​യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യാ​നും ല​ക്ഷ്യം​വെ​ച്ചാ​ണ്​ സ​ന്ദ​ർ​ശ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ദി​വ​സം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം സ്കൂ​ളി​ൽ ചെ​ല​വ​ഴി​ച്ചാ​ണ്​ സം​ഘം മ​ട​ങ്ങി​യ​ത്. അ​സം​ബ്ലി​യി​ലും സ​യ​ൻ​സ്​ ക്ലാ​സു​ക​ളി​ലും കാ​യി​ക, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​ർ യു.​എ.​ഇ കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​തി​യ അ​നു​ഭ​വം പ​ക​രു​ന്ന​താ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​മെ​ന്നും ദു​ബൈ പൊ​ലീ​സി​ന്‍റെ സു​സ്ഥി​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ…

Read More

ദുബൈയിൽ ഭക്ഷണം എത്തിക്കാൻ ഇനി ഡ്രോണുകളും; പദ്ധതി അടുത്ത വർഷം ആദ്യം മുതൽ

ദുബൈയിൽ ഇനി മുതൽ ഡ്രോണുകളിലും ഭക്ഷണമെത്തും.പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ഇ​തി​നാ​യി ഡ്രോ​ണു​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള വ്യോ​മ റൂ​ട്ടു​ക​ളും ലാ​ൻ​ഡി​ങ്​ കേ​ന്ദ്ര​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ക​യാ​ണ്. ​വ്യോ​മ​ഗ​താ​ഗ​ത വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ കോ​ർ​പ​റേ​റ്റ്​ സ​പ്പോ​ർ​ട്ട്​ സ​ർ​വീ​സ​സ്​ സെ​ക്ട​ർ സി.​ഇ.​ഒ വി​സാം ലൂ​ത്ത്​ പ​റ​ഞ്ഞു. ഇ​തി​നാ​യി ദു​ബൈ​യി​ൽ എ​യ​ർ​സ്​​പേ​സ്​ 3 ഡി ​സോ​ണി​ങ്​ ന​ട​ത്തു​ക​യും വ്യോ​മ​പാ​ത​ക​ൾ നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡ്രോ​ണു​ക​ളു​ടെ പ​ല​കോ​ണു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​പ​യോ​ഗം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. ദു​ബൈ ഹൊ​റി​സോ​ൺ സി​സ്റ്റം എ​ന്ന…

Read More

ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ; പങ്കെടുക്കുന്നത് 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍

പരിസ്ഥിതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഗീത ഫെസ്റ്റിവലിന് വേദിയാകുകയാണ് യു.എ.ഇ. ഏര്‍ത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബര്‍ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍ പങ്കെടുക്കും.സുസ്ഥിരതാ വര്‍ഷമായി 2023 യു.എ.ഇ ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും. ഇംഗ്ലീഷ്…

Read More

ദുബൈയിൽ നാല് ഇസ്രയേലികൾ കുത്തേറ്റ് മരിച്ചെന്ന് വ്യാജ പ്രചാരണം; വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയെന്ന് അധികൃതർ

ദുബൈയിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ദുബൈ പൊലീസ് . നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വാർത്ത പ്രത്യക്ഷപ്പെട്ടത്. പല വാർത്താ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ദുബൈ പൊലീസ് രംഗത്ത് എത്തിയത്.യുഎഇയിൽ സുരക്ഷ പരമപ്രധാനാമാണെന്ന് അധികൃതർ വ്യക്തമാക്കി. പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ്…

Read More

സമ്പദ് വ്യവസ്ഥയിൽ കരുത്ത് തെളിയിച്ച് ദുബൈ; പുതിയ കണക്ക് പ്രകാരം ദുബൈ കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം

ലോ​ക​ത്തെ ഊ​ർ​ജ​സ്വ​ല​മാ​യ സ​മ്പ​ദ്​​ വ്യ​വ​സ്ഥ​യാ​ണെ​ന്ന്​ തങ്ങളുടേതെന്ന് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച്​ ദു​ബൈ. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദുബൈ എ​മി​റേ​റ്റ്​ കൈ​വ​രി​ച്ച​ത്​ 3.6 ശ​ത​മാ​ന​ത്തി​ന്‍റെ മു​ന്നേ​റ്റമാണ്. ആ​ദ്യ ആ​റു മാ​സ​ത്തെ ആ​കെ വ​ള​ർ​ച്ച 3.2 ശ​ത​മാ​ന​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ​താ​ഗ​ത, സം​ഭ​ര​ണ മേ​ഖ​ല​ക​ളാ​ണ്​ മ​റ്റെ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ളെ​യും പി​ന്ത​ള്ളി വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​ത്. 10.5 ശ​ത​മാ​ന​മാ​ണ്​ ഈ ​മേ​ഖ​ല​ക​ൾ കൈ​വ​രി​ച്ച നേ​ട്ട​മെ​ന്ന്​ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ര, സ​മു​ദ്ര, വ്യോ​മ ഗ​താ​ഗ​ത​വും ലോ​ജി​സ്റ്റി​ക്സ്​ രം​ഗ​വും…

Read More

28മത് ദുബൈ ഗ്ലോബൽ വില്ലേജ് ; പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന 28മ​ത്​ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സീ​സ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കു​ക്ക് അധികൃതർ പ്ര​ഖ്യാ​പി​ച്ചു.ര​ണ്ടു​​ത​രം ടി​ക്ക​റ്റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്നത്. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ പ്രാ​ബ​ല്യ​മു​ള്ള ടി​ക്ക​റ്റു​ക​ളും, വാ​രാ​ന്ത്യ​ങ്ങ​ളും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ ഏ​തു ദി​വ​സം വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്​. 22.50 ദി​ർ​ഹം മു​ത​ലാ​ണ്​ ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്. അ​തേ​സ​മ​യം, ആ​പ് വ​ഴി ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​…

Read More

ആന്ധ്രാ സ്വദേശിയായ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള മാഫ് ഫയർ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിൽ കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന 42 കാരി നേഹ പത്മയാണ് മരിച്ചത്. അവധി ദിവസമായതിനാൽ ബർദുബൈയിൽ ഷോപ്പിങിന് എത്തിയതായിരുന്നു യുവതി.റോഡിൽ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവർ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണിൽ തുടർന്നിരുന്ന ഭർത്താവിനെ വിവരമറിയിച്ചത്.റാശിദ് ആശുപത്രിയിലേക്ക് കൊണ്ടോപോയെങ്കിലും എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഷാർജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭർത്താവ്…

Read More

ദുബായിൽ രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന്

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ (DSC) അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മുഷ്രിഫ് പാർക്ക് മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നത്. .@DubaiSC in collaboration with @DMunicipality to organize the 2nd edition of the Mountain Bike Race, which will be held on Sunday 15th Oct. 2023…

Read More