ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർപ്പാപ്പ ദുബൈയിൽ എത്തില്ല; പിൻമാറ്റം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്

ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കില്ല. വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്ന മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ അറിയിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് മറ്റെയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന…

Read More

ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്; മിഡിലീസ്റ്റിൽ ദുബൈ ഒന്നാം സ്ഥാനത്ത്

ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബൈ നഗരം. ആഗോളതലത്തിൽ ദുബൈ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബൈയാണ്. ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ ആഗോളതലത്തിൽ തയാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ്. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. കഴിഞ്ഞവർഷത്തേക്കാൾ മൂന്ന് സ്ഥാനം…

Read More

യുഎഇ നാഷണൽ ഡേ: ഔദ്യോഗിക ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. 2023 നവംബർ 24-ന് വൈകീട്ടാണ് യു എ ഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബർ 5 മുതൽ 12 വരെ എക്‌സ്‌പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ചാണ് യു എ ഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ…

Read More

ദുബൈ മെട്രോ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി

ദുബൈ മെട്രോ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ പാതയായ ബ്ലൂ ലൈനിന് ഭരണാധികാരിയുടെ അനുമതി. 30 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 14 സ്‌റ്റേഷനുകളുണ്ടാവും. 18 ബില്യൻ ദിർഹം ആണ് ചെലവ് കണക്കാക്കുന്നത്. 30 കിലോമീറ്റർ പാതയിൽ 15.5 കിലോമീറ്റർ ഭൂഗർഭ പാതയായിരിക്കും. മാർസ, ദുബൈ ക്രീക്ക്, ഫെസ്റ്റിവർ സിറ്റി, ഇന്റർനാഷണൽ സിറ്റി, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി വഴിയാണ് പുതിയ പാത. اعتمدنا بحمدالله أكبر مشروع جديد في قطاع النقل العام…

Read More

കെട്ടിടത്തിലെ അറ്റ കുറ്റപ്പണി; ദുബൈയിലെ ബഹുനില പാർക്കിങ് കെട്ടിടങ്ങൾ തൽക്കാലത്തേക്ക് അടച്ചിടും

ദുബൈയിലെ രണ്ട് ബഹുനില പാർക്കിങ് കെട്ടിടങ്ങൾ തൽക്കാലത്തേക്ക് അടച്ചിടുമെന്ന് ആർടിഎ അറിയിച്ചു. അൽ റിഗ്ഗ, സബ്ക പാർക്കിങ് കെട്ടിടങ്ങളാണ് അറ്റകുറ്റപ്പണികൾക്കായി താൽകാലികമായി അടച്ചത്. വാഹനങ്ങൾ നിർത്തിയിടാൻ ബദൽ കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്ന് ആർടിഎ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

Read More

ദുബൈ ടാക്‌സി ഓഹരികൾ സ്വന്തമാക്കാൻ അവസരം; ഓഹരിയുടെ മുഖവില 1.85 ദിർഹം വരെ

ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരികൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സ്വന്തമാക്കാം. ഒരു ദിർഹം 85 ഫിൽസ് വരെയാണ് ഒരു ഷെയറിന് വില കണക്കാക്കുന്നത്. കമ്പനിയുടെ 24.99 ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിലേക്ക് എത്തുന്നത്. ദുബൈ ടാക്‌സി കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് മുതൽ ഈമാസം 28 വരെ ഷെയർ സബ്‌സ്‌ക്രിപ്ഷന് അപേക്ഷ നൽകാം. ഒരു ഷെയറിന് ഒരു ദിർഹം 80 ഫിൽസ് മുതൽ ഒരു ദിർഹം 85 ഫിൽസ് വരെയാണ് വില കണക്കാക്കുന്നത്. ഇത്തരത്തിൽ 62,47,50,000…

Read More

COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ടുള്ള പ്രത്യേക പൊതുഗതാഗത സർവീസുകൾ…

Read More

ദുബായിൽ കെട്ടിടനിർമ്മാണ മേഖലയിൽ പ്രത്യേക സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ദുബായിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സുരക്ഷാ ബോധവത്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ദുബായിലെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, അതിലൂടെ കെട്ടിടനിർമ്മാണ മേഖല കൂടുതൽ സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടുമാണ് ഈ പ്രചാരണ പരിപാടി നടത്തുന്നത്. Dubai Municipality launches safety campaign for construction sites across Emirate, to safeguard individuals working at construction sites, reduce the number…

Read More

ദുബൈ കറാമ ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു

ദുബൈ കറാമയിൽ കഴിഞ്ഞമാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ദുബൈ റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തലശ്ശേരി പുല്ലോൾ സ്വദേശി നഹീൽ നിസാറാണ്(26) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബർ 17ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻ ദാസ് എന്നിവർ നേരത്തെ മരിച്ചു. ഇന്ന്…

Read More

ഷാ​ർ​ജ- ദു​ബൈ റോ​ഡ്: പു​തി​യ വേ​ഗ​പ​രി​ധി; ലം​ഘി​ച്ചാ​ൽ 3,000 ദി​ർ​ഹം വ​രെ പിഴ

ഷാ​ർ​ജ​ക്കും അ​ൽ ഗ​ർ​ഹൂ​ദ് പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ൽ വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ മ​റി​ക​ട​ന്നാ​ൽ 3000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഷാ​ർ​ജ ട്രാ​ഫി​ക് പൊ​ലീ​സ്. മൂ​ന്ന് ദി​വ​സം മു​മ്പ് ഈ ​റോ​ഡി​ലെ വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 100ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു. അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡി​ലെ ഷാ​ർ​ജ-​ദു​ബൈ ബോ​ർ​ഡ​ർ മു​ത​ൽ അ​ൽ ഗ​ർ​ഹൂ​ദ് പാ​ലം വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. വേ​ഗ​പ​രി​ധി 80 കി​ലോ​മീ​റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന പു​തി​യ സൈ​ൻ ബോ​ർ​ഡും ഈ ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ത്തി​ന്റെ വ്യാ​പ്തി​ക്ക​നു​സ​രി​ച്ച് 300 ദി​ർ​ഹം…

Read More