
ദുബൈയിൽ വാരാന്ത്യ ദിവസങ്ങളിൽ പുതിയ ബസ് റൂട്ട്
നഗരത്തിൽ വാരാന്ത്യ ദിവസങ്ങൾക്ക് മാത്രമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ ബസ് റൂട്ട് ആരംഭിച്ചു. റൂട്ട്-ഡബ്ല്യു 20 എന്ന ബസ് റൂട്ടാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്. ഗ്രീൻ ലൈനിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷനെയും അൽ മംസാർ ബീച്ചിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ബസ്റൂട്ട്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകീട്ട് അഞ്ചിനും രാത്രി 11നും ഇടയിലാണ് ഈ റൂട്ടിൽ പ്രത്യേക സർവിസുണ്ടാവുക. ഓരോ അര മണിക്കൂറിലും സർവിസ് ഉണ്ടായിരിക്കും. ഇതുകൂടാതെ നഗരത്തിൽ പുതിയ നിരവധി ബസ് റൂട്ടുകൾ…