സൈബറിടങ്ങളിൽ കുട്ടികൾക്ക് സംരക്ഷണം ഒരുക്കി ദുബൈ പൊലീസ്

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു മാ​സ​ത്തി​നി​ടെ ദു​ബൈ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്​ 105 പ​രാ​തി​ക​ൾ. ദു​ബൈ പൊ​ലീ​സി​ന്‍റെ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ന്‍സ്​’ വി​ഭാ​ഗ​മാ​ണ്​​ സൈ​ബ​ർ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്ത​ത്. സൈ​ബ​റി​ട​ങ്ങ​ളി​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ൾ കൈ​വ​ശം​വെ​ക്ക​ൽ, വി​ത​ര​ണം​ചെ​യ്യ​ൽ, കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ക്ക​ൽ, ചൂ​ഷ​ണം​ചെ​യ്യ​ൽ, ഭീ​ഷ​ണി​പ്പെടുത്തൽ, കൊ​ള്ള​യ​ടി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​യി ദു​ബൈ പൊ​ലീ​സ്​ സെ​പ്​​റ്റം​ബ​റി​ൽ രൂ​പം​ന​ൽ​കി​യ​താ​ണ്​ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ൻ​സ്​’. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ ഭാ​ഗ​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ വി​രു​ദ്ധ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ കീ​ഴി​ലാ​ണ്​ ‘ഡി​ജി​റ്റ​ൽ ഗാ​ർ​ഡി​യ​ൻ​സി’​ന്‍റെ പ്ര​വ​ർ​ത്ത​നം. ആ​റു…

Read More

‘ലാബ് ഓഫ് ഫ്യൂച്ചർ’; വിദ്യാർത്ഥികളെ ആകർശിച്ച് ദുബൈയിലെ ആദ്യത്തെ ‘സ്റ്റെം’ അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ്

വിദ്യാർത്ഥികളെ ആകർശിക്കുകയാണ് ദുബൈയിൽ പ്രവർത്തനം തുടങ്ങിയ ആദ്യത്തെ ‘സ്റ്റെം’ അധിഷ്ഠിത ബഹിരാകാശ ശാസ്ത്ര ലാബ് . സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ലാബായ ‘ലാബ് ഓഫ് ഫ്യൂച്ചർ’ വിദ്യാഭ്യാസത്തിന്‍റെ ഭാവി തിരുത്തിക്കുറിക്കുമെന്ന് അധികൃതർ പറയുന്നു. വിദ്യാർഥികളെ ബഹിരാകാശ പ്രമേയമാക്കിയുള്ള അത്ഭുതലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന പ്രദർശനത്തോടെയാണ് കരാമയിൽ ലാബ് ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഇവർക്ക് ലാബിന്‍റെ പ്രവർത്തനം വിശദീകരിച്ചു. വളർന്നുവരുന്ന ജ്യോതിശാസ്ത്രജ്ഞർ മുതൽ എൻജിനീയനീയർമാർ വരെ മുമ്പെങ്ങുമില്ലാത്തവിധം ആഴത്തിലുള്ള പഠനാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ…

Read More

ദുബൈ ദേരയിൽ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ തുറന്നു

ദുബൈ ന​ഗ​ര​ത്തി​ലെ പൈ​തൃ​ക പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ട്​ നി​ർ​മി​ച്ച ദേ​ര​യി​ലെ ഓ​ൾ​ഡ്​ സൂ​ഖ്​ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് സ്​​റ്റേ​ഷ​ൻ തു​റ​ന്നു. ക്രീ​ക്കി​ന്​ ര​ണ്ട്​ ഭാ​ഗ​ത്തേ​ക്കും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്ന​ത്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് (ആ​ർ.​ടി.​എ) വെ​ളി​പ്പെ​ടു​ത്തി​യ​ത്. ​ ക​ഴി​ഞ്ഞ ദി​വ​സം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഓ​ൾ​ഡ്​ ബ​ല​ദി​യ സ്​​ട്രീ​റ്റി​നെ​യും ഗോ​ൾ​ഡ്​ സൂ​ഖി​നെ​യും അ​ൽ ഫ​ഹീ​ദി, ബ​ർ ദു​ബൈ സ്​​റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​ണി​ത്. ദു​ബൈ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​ക്ക​നു​സ​രി​ച്ച്​ വി​വി​ധ മേ​ഖ​ല​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന…

Read More

ദുബൈയിൽ വയോധികർക്ക് പുതിയ വിശ്രമ കേന്ദ്രം നിർമിക്കും; നിർദേശം നൽകി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൽ റാഷിദ് അൽ മക്തൂം

വ​യോ​ധി​ക​ർ​ക്ക്​ ​വി​ശ്ര​മി​ക്കാ​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണം നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി പ്ര​ഖ്യാ​പി​ച്ച ‘ദു​ഖ്​​ർ ക്ല​ബി’​ന്‍റെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം അ​ൽ ഖ​വാ​നീ​ജി​ൽ നി​ർ​മി​ക്കും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം ആ​ണ്​ വ​യോ​ധി​ക​ർ​ക്ക്​ പു​തി​യൊ​രു വി​ശ്ര​മ​കേ​ന്ദ്രം​കൂ​ടി നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 20,000 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ ലൈ​ബ്ര​റി, തി​യ​റ്റ​ർ, ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്രം, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട്​ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ തു​ട​ങ്ങി​യ അ​തി​വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. ബ​ന്ധു​ക്ക​ളു​മാ​യും പു​തു…

Read More

ദുബൈയിൽ റമദാൻ സൂഖിന് തുടക്കമായി

ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ പരമ്പരാഗത റമദാൻ മാർക്കറ്റിന് തുടക്കമായി. ഇന്നലെ തുടക്കം കുറിച്ച റമദാൻ സൂഖ് മാർച്ച് 9 വരെ നീണ്ടു നിൽക്കും. റമദാൻ സൂഖ് സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു. ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്. റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ടാണ്…

Read More

സ്വദേശിവത്കരണത്തിൽ കൃത്രിമം: മാനേജർക്ക് ലക്ഷം ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

സ്വകാര്യ കമ്പനിയിൽ സ്വദേശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജർക്ക് ദുബൈ കോടതി ലക്ഷം ദിർഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താൽകാലികമായി നിയമിച്ച ശേഷം ഈ പെർമിറ്റുകൾ കാണിച്ച് സ്വദേശിവത്കരണനിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻറെ ആരോപണം. നാലുമാസമാണ് സ്വദേശിവനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തത്. സർക്കാറിന്റെ പ്രതിമാസ ആനുകൂല്യം 5,000 ദിർഹം നേടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷൻ കണ്ടെത്തി. കോടതിക്ക് കൈമാറിയ കേസിലാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്….

Read More

ലൂണാർ ഗേറ്റ്‌വേ സ്‌റ്റേഷൻ മാതൃകയുമായി ബഹിരാകാശ കേന്ദ്രം

ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്‌വേ സ്‌റ്റേഷൻറെ മാതൃക ലോക സർക്കാർ ഉച്ചകോടി വേദിയിൽ പ്രദർശിപ്പിച്ച് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം. യു.എസ്.എ, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവക്കൊപ്പം യു.എ.ഇയും ഭാഗമാകുന്ന പദ്ധതിയിൽ ലൂണാർ ഗേറ്റ്‌വേയുടെ എയർലോക്കാണ് യു.എ.ഇ വികസിപ്പിക്കുന്നത്. 10 ടൺ ഭാരമുള്ള എയർലോക്ക് നിർമിക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകളും പൂർത്തിയായിട്ടുണ്ട്. ചരിത്രപരമായ പ്രാധാന്യമുള്ള ദൗത്യമെന്ന നിലയിലാണ് ലോകരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഇതിൻറെ മാതൃക പ്രദർശിപ്പിച്ചിട്ടുള്ളത്. മനുഷ്യനെ…

Read More

ദുബൈയിൽ സ്മാർട്ടായി ദീവ; കഴിഞ്ഞ വർഷം സ്ഥാപിച്ചത് 20,000 സ്മാർട്ട് മീറ്ററുകൾ

സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളി​ലേ​ക്ക് ചു​വ​ട് മാ​റ്റി ദീ​വ. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 20,000 മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മാ​റ്റി സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച​താ​യി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ് ഗ്യാ​സ് അ​തോ​റി​റ്റി (സേ​വ) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള താ​മ​സ, വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള വൈ​ദ്യു​തി ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും ദേ​വ​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ വ​കു​പ്പി​ന്റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ​ജി​നി​യ​ർ അ​ഹ​മ്മ​ദ് അ​ൽ ബാ​സ് പ​റ​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ദുബൈ കസ്റ്റംസ് കഴിഞ്ഞ വർഷം പരിശോധിച്ചത് നാലര കോടിയിലേറെ ബാഗുകൾ

ക​ഴി​ഞ്ഞ വ​ർ​ഷം 2,06,396 വി​മാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 4,68,70,957 ബാ​ഗു​ക​ൾ ക​സ്റ്റം​സ് പ​രി​ശോ​ധി​ച്ച​താ​യി ക​സ്റ്റം​സി​ലെ പാ​സ​ഞ്ച​ർ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പ് മേ​ധാ​വി ഇ​ബ്രാ​ഹിം അ​ൽ ക​മാ​ലി പ​റ​ഞ്ഞു. പ്ര​തി​ദി​നം ശ​രാ​ശ​രി 1,28,400 ബാ​ഗു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ സം​തൃ​പ്തി ഉ​റ​പ്പാ​ക്കു​ന്ന​തി​നും മി​ക​ച്ച യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള ക​സ്റ്റം​സി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. നി​ല​വി​ൽ 77 ബാ​ഗേ​ജ് പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളും 845-ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​രും ദു​ബൈ​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്ര​മാ​യി 1.7 കോ​ടി സ​ന്ദ​ർ​ശ​ക​രാ​ണ് എ​മി​റേ​റ്റി​ലേ​ക്കെ​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ൽ ക​സ്റ്റം​സി​ന്റെ…

Read More

രാജ്യന്താര ഗുസ്തി മത്സരം ഈ മാസം 24ന് ദുബൈയിൽ

വേ​ള്‍ഡ് പ്ര​ഫ​ഷ​ന​ല്‍ റെ​സ്‌​ലി​ങ്​ ഹ​ബ്ബ്(​ഡ​ബ്ല്യു.​പി.​ഡ​ബ്ല്യു.​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ പ്രോ ​റെ​സ്‌​ലി​ങ്​ ചാ​മ്പ്യ​ന്‍ഷി​പ് (ഐ.​പി.​ഡ​ബ്ല്യു.​സി) ഈ ​മാ​സം 24ന് ​ദു​ബൈ ശ​ബാ​ബ് അ​ല്‍ അ​ഹ്‌​ലി ക്ല​ബി​ല്‍ ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ര​ണ്ടു ത​വ​ണ കോ​മ​ണ്‍വെ​ല്‍ത്ത് ഹെ​വി​വെ​യ്റ്റ് ചാ​മ്പ്യ​നാ​യ ഇ​ന്ത്യ​യു​ടെ സ​ന്‍ഗ്രാം സി​ങ്ങും പാ​കി​സ്താ​ന്റെ മു​ന്‍നി​ര താ​രം മു​ഹ​മ്മ​ദ് സ​ഈ​ദും ത​മ്മി​ലാ​ണ് തീ​പാ​റു​ന്ന പോ​രാ​ട്ടം. ആ​റു വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് സ​ന്‍ഗ്രാം സി​ങ്​ ത​ന്റെ തി​രി​ച്ചു​വ​ര​വ് അ​ട​യാ​ള​പ്പെ​ടു​ത്തി അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ന്‍ റി​ങ്ങി​ല്‍ വീ​ണ്ടു​മെ​ത്തു​ന്ന​ത്. ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ ഖാ​ലി​ദ്…

Read More