ട്രക്ക് ഡ്രൈവർമാർക്ക് ബോധവത്കരണവുമായി ദുബൈ ആർടിഎ

ദുബൈ എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ ട്ര​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച സ​മ​യ​ത്തെ​ക്കു​റി​ച്ച് ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് 5.30 മു​ത​ൽ എ​ട്ടു വ​രെ അ​ൽ അ​വീ​റി​ൽ​നി​ന്ന് ഷാ​ർ​ജ വ​രെ​യു​ള്ള എ​മി​റേ​റ്റ്സ് റോ​ഡി​ന്‍റെ ഭാ​ഗ​ത്ത്​​​ ട്ര​ക്ക് ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ച​ത്​. ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ എ​മി​റേ​റ്റി​ലെ ട്ര​ക്ക് മൂ​വ്‌​മെ​ന്‍റ് നി​രോ​ധ​ന ന​യം, ലൊ​ക്കേ​ഷ​നു​ക​ൾ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ട്രാ​ഫി​ക് സു​ര​ക്ഷ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഫീ​ൽ​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. എ​മി​റേ​റ്റ്സ്…

Read More

ദുബൈയിലെ അൽ മംസാർ ബീച്ച് നവീകരണത്തിന് 40 കോടി ദിർഹത്തിൻ്റെ കരാർ

ദുബൈയിലെ അ​ൽ മം​സാ​ർ കോ​ർ​ണി​ഷി​ലെ ബീ​ച്ച് ഫ്ര​ണ്ട് വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ‘അ​ൽ മം​സാ​ർ ബീ​ച്ച് വി​ക​സ​ന പ​ദ്ധ​തി’​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ക​രാ​ർ ന​ൽ​കി. 40കോ​ടി ദി​ർ​ഹം ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2025 അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ക​രാ​ർ ന​ൽ​കി​യ​ത്. 1,25,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന അ​ൽ മം​സാ​ർ കോ​ർ​ണി​ഷ് ബീ​ച്ചി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പൊ​തു ബീ​ച്ചും പ​ദ്ധ​തി​യി​ൽ രൂ​പ​പ്പെ​ടു​ത്തും….

Read More

‘പ​വ​ർ സി​റ്റി സൂ​ചി​ക’ മേഖലയിൽ ദുബൈ ഒന്നാം സ്ഥാനത്ത് ; നേട്ടം പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നി​ന്ന്​ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ ക​രു​ത്ത്​ വി​ല​യി​രു​ത്തി ത​യാ​റാ​ക്കു​ന്ന ‘പ​വ​ർ സി​റ്റി സൂ​ചി​ക’​യി​ൽ മേ​ഖ​ല​യി​ൽ ദു​ബൈ ഒ​ന്നാ​മ​ത്. 2024ലെ ​ഗ്ലോ​ബ​ൽ പ​വ​ർ സി​റ്റി ഇ​ൻ​ഡ​ക്‌​സി​ൽ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​ഗോ​ള​ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​ന​വു​മാ​ണ്​ ദു​ബൈ ക​ര​സ്ഥ​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ന​ഗ​രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ജ​പ്പാ​നി​ലെ മോ​റി മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ർ​ബ​ൻ സ്ട്രാ​റ്റ​ജീ​സ് പു​റ​ത്തി​റ​ക്കി​യ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ​ത്തെ പ​ശ്ചി​മേ​ഷ്യ​ൻ ന​ഗ​ര​മാ​യും ദു​ബൈ മാ​റി….

Read More

സുഹൃത്തിന് ലഹരി എത്തിച്ച് നൽകി ; ദുബൈയിൽ യുവതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ

സു​ഹൃ​ത്തി​ന് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത കേ​സി​ൽ ദു​ബൈ​യി​ൽ യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ്. 50,000 ദി​ർ​ഹം പി​ഴ​യും ഇ​വ​ർ അ​ട​ക്ക​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ​ത്​​വ മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പി​ടി​യി​ലാ​യ യു​വാ​വാ​ണ് ത​നി​ക്ക് ല​ഹ​രി എ​ത്തി​ച്ചു​ത​രു​ന്ന 30കാ​രി​യെ​കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. പ​രി​ച​യ​ത്തി​ന്റെ പേ​രി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി കോ​ട​തി​യി​ൽ വാ​ദി​ച്ചു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തേ ഉ​ൾ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ൽ കു​റ്റ​ങ്ങ​ൾ യു​വ​തി നി​ഷേ​ധി​ച്ചെ​ങ്കി​ലും വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​…

Read More

പുതുവത്സരാഘോഷം ; ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 25 ലക്ഷം പേർ

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ജ​നം ഒ​ഴു​കി​യെ​ത്തി​യ ദു​ബൈ​യി​ൽ ആ​ഘോ​ഷ​ദി​ന​ത്തി​ൽ പൊ​തു ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​ത്​ 25 ല​ക്ഷം പേ​ർ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 9.3 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ പൊ​തു ഗ​താ​ഗ​ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ പൊ​തു​ഗ​താ​ഗ​തം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ എ​ത്തി​ച്ചേ​രു​ന്ന​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വി​സ്​ അ​ട​ക്ക​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്നു. ദു​ബൈ മെ​ട്രോ​യി​ൽ റെ​ഡ്, ഗ്രീ​ൻ ലൈ​നു​ക​ളി​ലാ​യി 11 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ യാ​ത്ര ചെ​യ്ത​ത്. ദു​ബൈ ട്രാം 55,391 ​പേ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. പൊ​തു ബ​സു​ക​ൾ…

Read More

ദുബൈയിൽ തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് ആ​ദ​ര​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​തി​നാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പു​തു​വ​ത്സ​രാ​ഘോ​ഷം അ​ൽ​ഖു​സ് ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി വ​രെ നീ​ളും. ബോ​ളി​വു​ഡ് ന​ടി പൂ​നം പാ​ണ്ഡെ, ഗാ​യി​ക ക​നി​ക ക​പൂ​ർ, റോ​മ​ൻ ഖാ​ൻ, വി​ശാ​ൽ കോ​ട്ടി​യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ന്താ​രാ​ഷ്ട്ര ക​ലാ​കാ​ര​ന്മാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. അ​ൽ​ഖൂ​സി​ന് പു​റ​മെ എ​മ​റേ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും…

Read More

യു എ ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും; ദുബായിൽ ഇതുവരെ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് ഇന്ന്( ഡിസംബർ 31 ) അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ…

Read More

ദുബൈയിൽ ക്രിസ്തുമത് ആഘോഷം സംഘടിപ്പിച്ചു

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഐ​ൻ പ്രൊ​വി​ൻ​സ് ക്രി​സ്മ​സ്​ ക​രോ​ൾ നൈ​റ്റും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​യ യോ​ഗ​ത്തി​ൽ അ​ൽ​ഐ​ൻ സെ​ന്‍റ്​ മേ​രീ​സ് കാ​ത്ത​ലി​ക് ച​ർ​ച്ച് വി​കാ​രി ഫാ​ദ​ർ സ്റ്റാ​ലി​ൻ ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. അ​ൽ​ഐ​നി​ലെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​രു​ന്നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക്രി​സ്മ​സ് വി​രു​ന്നും ന​ൽ​കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ ജാ​ന​റ്റ് വ​ർ​ഗീ​സും മ​റ്റു…

Read More

കള്ളപ്പണം വെളുപ്പിക്കൽ ; ഇന്ത്യക്കാർ അടക്കം 55 പേർ ദുബൈയിൽ പിടിയിൽ

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തി​ലെ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര​ട​ക്കം 55 പേ​ർ ദു​ബൈ​യി​ൽ അ​റ​സ്റ്റി​ലാ​യി. ര​ണ്ട് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 64 കോ​ടി ദി​ർ​ഹ​മി​ന്റെ ക​ള്ള​പ്പ​ണം ഇ​വ​ർ വെ​ളു​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ദു​ബൈ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​ളെ തു​ട​ർ ന​ട​പ​ടി​ക്കാ​യി കോ​ട​തി​ക്ക് കൈ​മാ​റി. യു.​കെ-​യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന വ​ൻ ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണ് ദു​ബൈ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക്രി​പ്റ്റോ ക​റ​ൻ​സി​യു​ടെ മ​റ​വി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച ഒ​രു കേ​സി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ഒ​രു ബ്രി​ട്ടീ​ഷ് പൗ​ര​നു​മ​ട​ക്കം 30 പേ​രാ​ണ്…

Read More

പുതുവർഷം ; ദുബൈയിൽ ജനുവരി ഒന്നിന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ദുബൈയില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്നിന് ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത് ബാധകമല്ല. ഇവിടങ്ങളില്‍ പാര്‍ക്കിങിന് പണം നല്‍കണം. എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളിലും പാര്‍ക്കിങ് ഫീസ് ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. 

Read More