
ദുബൈ ക്രോക്കഡൈൽ പാർക്കിൽ പ്രജനന സീസൺ ആരംഭിച്ചു
മുതലകൾക്ക് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനുമായി ദുബൈ ക്രോക്കോഡൈൽ പാർക്കിൽ കൂടൊരുക്കൽ സീസൺ പ്രഖ്യാപിച്ചു. പാർക്കിനുള്ളിൽ പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ പെൺ നൈൽ മുതലകൾ മുട്ടയിടുന്ന ശ്രദ്ധേയമായ സമയമാണിത്. ഇങ്ങനെ പെൺമുതലകൾ ഇടുന്ന മുട്ടകൾ പാർക്കിലെ വിഗദ്ധർ ശേഖരിക്കും. തുടർന്ന് ഇതിന്റെ താപനില, വലുപ്പം, തോടിന്റെ ഗുണനിലവാരം തുടങ്ങിയവ രേഖപ്പെടുത്താൻ ഓരോ കൂടും സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും. ഇതുവഴി മുതലകളുടെ ആരോഗ്യത്തെ കുറിച്ചും അവയുടെ ജനസംഖ്യയെ കുറിച്ചും അപൂർവമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. കഴിഞ്ഞ ഒരാഴ്ചയായി ക്യുറേറ്റർമാരുടെ…