
ആയുഷ് സമ്മേളനം ജനുവരിയിൽ; ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് വേദി
രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും ജനുവരിയിൽ ദുബൈയിൽ നടക്കും. ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ്കുമാർ ശിവനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, സിദ്ധ പ്രകൃതി ചികിത്സ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 1200 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം, ദുബൈ കോൺസുലേറ്റ് എന്നിവയുടെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറമാണ് രണ്ടാമത് ആയുഷ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്തവർഷം ജനുവരി 13 മുതൽ 15 വരെയാണ് സമ്മേളനം….